കളമശ്ശേരി മണ്ണിടിച്ചില്‍; തൊഴില്‍വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു

കളമശ്ശേരിയില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് നാല് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തൊഴില്‍വകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ലേബര്‍ കമ്മീഷണര്‍ ഡോ. എസ് ചിത്ര ഐ എ എസിനെ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി ചുമതലപ്പെടുത്തി.

മരണമടഞ്ഞ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

തൊഴിലിടങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News