‘എഎപി കാ പഞ്ചാബ്’ ; സത്യപ്രതിജ്ഞ ചെയ്ത് പത്ത് മന്ത്രിമാർ

പഞ്ചാബിൽ പത്ത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് ഗവർണറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച തീരുമാനം ഉച്ചക്ക് ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിലെടുക്കും.

18 അംഗ മന്ത്രിസഭയിൽ ബാക്കി ഏഴ് പേരെ വരും ദിവസങ്ങളിൽ തീരുമാനിക്കും. പഞ്ചാബിന്റെ 16 -ാം മത് മുഖ്യമന്ത്രിയായി ഈ മാസം 16നാണ് ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ആം ആ്ദമി പാർട്ടി മാറിക്കഴിഞ്ഞു.

കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന ഹർപാൽ സിങ് ചീമ, ഗുർമീത് സിങ് മീത് ഹയർ, ഉൾപ്പെടെയുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്… പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു…

പഞ്ചാബിൽ വമ്പിച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയുടെ 10 മന്ത്രിമാരാണ് ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന ഹർപാൽ സിങ് ചീമ, ഗുർമീത് സിങ് മീത് ഹയർ, ഡോ. ബൽജീത് കൗർ, എസ്. ഹർബജൻ സിങ്, ഡോ. വിജയ് സിംഗ്ല, ലാൽ ചന്ദ് ഉൾപ്പെടെയുള്ളവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്… പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ പത്ത് പേരില്‍ എട്ട് പേരും ആദ്യമായി എംഎല്‍എമാരായവരാണ്. പ്രാദേശിക പ്രാതിനിധ്യം ഉറപ്പ് വരുത്തിയാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്. . അഞ്ച് പേര്‍ മാല്‍വ മേഖലയില്‍ നിന്ന് മന്ത്രിമാരായപ്പോള്‍ നാല് പേര്‍ മാജയില്‍ നിന്നും ഒരാള്‍ ദോബയില്‍ നിന്നും മന്ത്രിമാരായി. എല്ലാവരും പഞ്ചാബിയില്‍ സത്യപ്രതിജ്ഞ ചെയ്തു. 18 അംഗ മന്ത്രിസഭയിൽ ബാക്കി ഏഴ് പേരെ വരും ദിവസങ്ങളിൽ തീരുമാനിക്കും. പഞ്ചാബിന്റെ 16 -ാം മത് മുഖ്യമന്ത്രിയായി ഈ മാസം 16നാണ് ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്തത്.

പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി ആം ആ്ദമി പാർട്ടി മാറിക്കഴിഞ്ഞു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന മൂന്നാമത്തെ പാർട്ടികൂടിയാണ് ആപ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അടിത്തറ വ്യാപിപ്പിക്കുകയാണ് ആം ആദ്മി പാർട്ടിയുടെ അടുത്ത ലക്ഷ്യം.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും പിന്നാലെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന മൂന്നാമത്തെ പാർട്ടികൂടിയാണ് ആപ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അടിത്തറ വ്യാപിപ്പിക്കുകയാണ് ആം ആദ്മി പാർട്ടിയുടെ അടുത്ത ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News