പാട്ട് പാടി വിസ്മയിപ്പിച്ച് മാസ്റ്റർ മൽഹാർ

ഒരു കുഞ്ഞു സംഗീത സംവിധായകനെ പരിചയപ്പെടാം.കാസർകോഡ് ചെറുവത്തൂർ മുഴക്കോം സ്വദേശിയായ പത്ത് വയസ്സുകാരൻ മാസ്റ്റർ മൽഹാർ. ചെറുപ്രായം മുതൽ മനോഹരമായി ഗാനങ്ങൾ ആലപിക്കുന്ന മൽഹാർ സംഗീത സംവിധാന രംഗത്തും കഴിവ് തെളിയിക്കുകയാണ്.

ചെറു പ്രായം മുതൽ മനോഹരമായ ഗാനങ്ങളിലൂടെ കേൾവിക്കാരെ വിസ്മയിപ്പിക്കുന്ന കുഞ്ഞു കലാകാരൻ. മാസ്റ്റർ മൽഹാർ.നിസ നിസ പനി പനി എന്ന ആൽബത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ആദ്യ ഗാനം വലിയ സ്വീകാര്യത നേടിയതിന് പിന്നാലെ നിരവധി പാട്ടുകൾക്ക് മൽഹാർ ഇതിനകം സംഗീതം നൽക്കഴിഞ്ഞു.

തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ ജീവനക്കാരനായ അച്ഛൻ കെ എം മഹേഷാണ് മൽഹാറിന് സംഗീത രംഗത്ത് പിന്തുണ നൽകുന്നത്. വർഷങ്ങളായി സംഗീത രംഗത്തുള്ള മഹേഷാണ് മൽഹാർ സംഗീതം ചെയ്ത ആദ്യ ഗാനത്തിന് ഓടക്കുഴൽ വായിച്ചത്.

കീബോർഡ്, ഹാർമോണിയം, മെലോഡിക്ക എന്നീ സംഗീതോപകരണങ്ങൾ മൽഹാർ മനോഹരമായി കൈകാര്യം ചെയ്യും. സ്വരസ്ഥാനങ്ങൾ പറഞ്ഞ് പാട്ട് പാടാനുള്ള കഴിവും മൽഹാറിനുണ്ട്.

ചെറുവത്തൂർ കൊവ്വൽ എ യൂ പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മൽഹാർ. ചെറു പ്രായം മുതൽ സംഗീതത്തോട് താത്പര്യം കാണിച്ച മൽഹാർ മൂന്നര വയസ്സു മുതൽ സംഗീതമഭ്യസിക്കുന്നുണ്ട്. കർണാടക സംഗീതത്തിൽ പ്രശാന്ത് മാസ്റ്റർ നീലേശ്വരവും ഹിന്ദുസ്ഥാനി സംഗീതത്തിൽ വിജയ് സൂർ സെൻ മാസ്റ്ററുമാണ് ഗുരു.

വിദേശത്തുൾപ്പെടെ നിരവധി വേദികളിൽ മൽഹാർ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീത രംഗത്തെ മികവിന് ജെ സി ഡാനിയേൽ എക്സലൻസി പുരസ്ക്കാരം മാസ്റ്റർ മൽഹാറിനെ തേടിയെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News