ഇടുക്കി കൂട്ടക്കൊല; കുറ്റം സമ്മതിച്ച് പ്രതി

ഇടുക്കി കൂട്ടക്കൊലയിൽ ഹമീദ് കുറ്റംസമ്മതിച്ചെന്ന് പൊലീസ്. ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രിതമെന്നും ഡി.ഐ.ജി നീരജ്കുമാര്‍ ഗുപ്ത പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ഹമീദ് മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയത്.

ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്ന എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കാരണം. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് ഹമീദ് ഈ കൂട്ടക്കൊല നടത്തിയത്.

അതേസമയം, പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വർഷങ്ങളായി അച്ഛൻ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിൻ്റെ മൊഴി. തൻ്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആൺ മക്കൾക്കുമായി വീതിച്ചു നൽകിയിരിക്കുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News