സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ല; യുഡിഎഫും ബിജെപിയും കൈകോർക്കുന്നു; കോടിയേരി

സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും യുഡിഎഫും ബിജെപിയും കൈകോർക്കുന്നുവെന്നും അദ്ദേഹം എകെജി സെന്ററിൽ മാധ്യമങ്ങളോട് പറഞ്ഞു.

നവകേരള റിപ്പോർട്ട് പൊതുജനത്തിന് മുന്നിൽ വയ്ക്കുമെന്നും എല്ലാ മേഖലയിലുമുള്ള സർക്കാർ ഇടപ്പെടലാണ് രേഖയിൽ പാർട്ടി മുമ്പോട്ട് വെക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. റിപ്പോർട്ട് സംസ്ഥാന സമ്മേളനം അംഗീകരിച്ചിരുന്നു.

‘കോർപ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സമീപനമല്ല ഇത്ട. ഏത് മൂലധനം സ്വീകരിക്കുമ്പോഴും കരുതൽ വേണം
മൂലധനശക്തികൾക്ക് നയരൂപികരണത്തിൽ പങ്കുണ്ടാകരുത്’, അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News