ഏഷ്യാ കപ്പ് ശ്രീലങ്കയിൽ; ടൂർണമെന്റിന് ഇക്കുറി നിർണായക മാറ്റം

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ശ്രീലങ്ക വേദിയാകും. പതിവ് ഏകദിന ഫോർമാറ്റിന് പകരം ഇക്കുറി ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് അരങ്ങേറുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യം സ്ഥീരീകരിച്ചു.

രണ്ട് വർഷം കൂടുമ്പോഴാണ് ഏഷ്യാ കപ്പ് നടക്കാറ്. 2018-ൽ നടന്ന ടൂർണമെന്റിൽ ഇന്ത്യയായിരുന്നു കിരീടം നേടിയത്. പിന്നീട് കൊവിഡിനെത്തുടർന്ന് ഇടയ്ക്ക് നടത്താനായില്ല. 2020-ൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റാണ് ഇക്കുറി നടക്കുന്നത്. ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇന്ത്യ, പാകിസ്ഥാൻ,ബം​ഗ്ലാദേശ്, ശ്രീലങ്ക, അഫ്​ഗാനിസ്ഥാൻ എന്നീ ടീമുകളും ക്വാളിഫയറിൽ ജയിക്കുന്ന മറ്റൊരു ടീമുമാകും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുക.

ആ​ഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഇക്കുറി ഏഷ്യാ കപ്പ് നടക്കുക. അതേസമയം ക്വാളിഫയർ പോരാട്ടം ആ​ഗസ്റ്റ് 20-ന് തുടങ്ങും. നേരത്തെ 2016-ലും ടി20 ഫോർമാറ്റിലായിരുന്നു ഏഷ്യാ കപ്പ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here