സിനിമ കണ്ടപ്പോള്‍ ഇമോഷണലായി, നാളുകള്‍ക്കു ശേഷം ഒരു സംവിധായകന്‍ വാപ്പച്ചിയെ ശരിക്കും ഉപയോഗിച്ചു; ഭീഷ്മപര്‍വത്തെ കുറിച്ച് ദുല്‍ഖര്‍

മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം ഓരോ ദിവസം കഴിയുംന്തോറും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലും ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് അഭിനന്ദനങ്ങളുമായി ഒരുപാട് സിനിമ താരങ്ങള്‍ വന്നിരുന്നു.

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനും ഭീഷ്മ പര്‍വ്വം സിനിമയെ കുറിച്ച് പറയുകയാണ്. നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചുവെന്നും സിനിമ കാണുമ്പോള്‍ താന്‍ ഇമോഷണലായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത ഇന്‍ര്‍വ്യൂവിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്

ദുല്‍ഖറിന്റെ വാക്കുകള്‍

‘ചെന്നൈയില്‍ നിന്നാണ് ഞാന്‍ ഭീഷ്മ പര്‍വ്വം കണ്ടത്. ഒരു തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഒളിച്ച് പോയി കണ്ടതാണ്. പക്ഷേ കണ്ടപ്പോള്‍ നാട്ടില്‍ വെച്ച് കാണേണ്ട സിനിമയാണെന്ന് തോന്നി. അവിശ്വസിനീയമാണിത്. ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു എനിക്ക്. വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു.

സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു. നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല,” ദുല്‍ഖര്‍ പറഞ്ഞു.

‘സിനിമയിലെ സംഗീതവും വളരെ നന്നായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഓര്‍ത്തിരിക്കും. ഒരു സിനിമയ്ക്കായി എല്ലാവരും ഒത്തുചേരുമ്പോള്‍ അതില്‍ ഒരു മാജിക്ക് ഉണ്ടാകാറുണ്ട്. അത് വളരെ അപൂര്‍വ്വമാണ്. എല്ലാ കലാകാരന്മാരും അന്വേഷിക്കേണ്ട ഒരു കാര്യമാണത്. അത് എപ്പോഴും കിട്ടണമെന്നില്ല. അതുപോലെയുള്ള ഒരു സിനിമയ്ക്ക് വേണ്ടിയാണ് നമ്മള്‍ സ്വപ്നം കാണാറുള്ളത്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel