
രാജ്യാന്തര ചലച്ചിത്ര മേളയിൽ രണ്ടാം ദിനത്തിൽ മികച്ച പ്രതികരണവുമായി മത്സര – ലോക സിനിമാ വിഭാഗ ചിത്രങ്ങൾ. എല്ലാ തീയറ്ററുകളിലും നിറ സദസിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര മേള അതിന്‍റെ പകിട്ട് വീണ്ടെടുക്കുക കൂടിയാണ് ഇത്തവണ.
മേളയിൽ മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദർശനത്തിന് ഇന്നാണ് തുടക്കമായത്. 7 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. എല്ലാ സിനിമകളും നിറ സദസിലുമാണ് പ്രദർശനം നടത്തിയത്. പുതുവൈപ്പ് എന്ന ചെറിയ ദ്വീപിലെ ദുർബലമായ ആവാസവ്യവസ്ഥയും പെട്രോളിയം കമ്പനി വിതയ്ക്കുന്ന ഭീഷണിയും ചിത്രീകരിച്ച കൃഷാന്തിന്‍റെ ആവാസവ്യൂഹം മികച്ച കൈയ്യടി നേടി.
ലോക സിനിമാ ചിത്രങ്ങളാണ് പ്രേക്ഷകരെ ആകർഷിച്ച മറ്റൊരു വിഭാഗം. 36 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇന്ത്യൻ സിനിമ വിഭാഗത്തിൽ 17 ചിത്രങ്ങളും. ഇത്തവണത്തെ മേള ആദരിച്ച ലിസ ചെലാന്‍റെ ദ ലാംഗ്വേജ് ഓഫ് ദി മൗണ്ടെയ്നും പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായി. കൊവിഡ് മഹാമാരിക്കിടെ കഴിഞ്ഞ തവണ മേളയിൽ പങ്കാളിത്തം കുറവായിരുന്നു. എന്നാൽ പഴയ പകിട്ട് ഇത്തവണ മേള വീണ്ടെടുക്കുകയാണ് നിറ സദസുകൾ, നിറ വേദികൾ എന്നിവയിലൂടെ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here