ഹൃദയാരോഗ്യത്തിന് തണ്ണീര്‍മത്തന്‍ ചില്ലറക്കാരനല്ല കെട്ടോ

വേനല്‍ക്കാലത്ത് എല്ലാവരും ഭക്ഷണത്തില്‍ ഫ്രൂട്ട്‌സ് നിര്‍ബന്ധമാക്കണമെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യത്തില്‍ പഴങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്ന് ന്യൂട്രീഷണിസ്റ്റുകള്‍ വ്യക്തമാക്കുന്നു. വേനല്‍ക്കാലത്ത് ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന പഴങ്ങളിലൊന്ന് തണ്ണിമത്തനാണെന്ന് അവര്‍ പറയുന്നു. 92 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ടെന്നതിനു പുറമെ ഫൈബറും തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു. നിര്‍ജലീകരണം തടയുന്നതിനും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തണ്ണിമത്തന്‍ ഉത്തമമാണ്.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ സിയുടെ 16 ശതമാനം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ശ്വേതരക്താണുക്കളുടെ ഉത്പാദനത്തെ വിറ്റാമിന്‍ സി സ്വാധീനിക്കുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് തണ്ണിമത്തന്‍ സഹായിക്കുന്നു.

നിര്‍ജലീകരണം തടയുന്നു

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ഒഴിവാക്കാനാവാത്ത ഘടകമാണ്. ശരീരതാപനില ക്രമീകരിക്കുക, അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനം, പോഷകങ്ങള്‍ കോശങ്ങളിലേക്ക് എത്തിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വെള്ളം ആവശ്യമാണ്. ജലാംശം കൂടുതലായി അടങ്ങിയിരിക്കുന്ന തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും. കൂടാതെ, തണ്ണിമത്തനില്‍ കലോറി വളരെക്കുറവാണ്. അതിനാല്‍, ശരീരഭാരം നിയന്ത്രിക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നുണ്ട്.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്

തണ്ണിമത്തനിലെ വിറ്റാമിന്‍ എ, സി എന്നിവ ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഘടകങ്ങളാണ്. വിറ്റാമിന്‍ സി കഴിക്കുന്നതും പുറമെ പുരട്ടുന്നതും ചര്‍മ്മത്തിന്റെ ഇലാസ്റ്റിക് സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ചര്‍മ്മകോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും പുതിയവയുടെ രൂപീകരണത്തിലും വിറ്റാമിന്‍ പ്രധാനപ്പെട്ട ഘടകമാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യം കാക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ തണ്ണിമത്തനില്‍ ഉണ്ട്. തണ്ണിമത്തനിലുള്ള ലൈക്കോപീന്‍ എന്ന ഘടകം കൊളസ്ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, തണ്ണിമത്തനിലെ സിട്രുലൈന്‍ എന്ന അമിനോ ആസിഡ് ശരീരത്തില്‍ നൈട്രിക് ഓക്സൈഡ് ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളുടെ വികാസത്തിന് സഹായിക്കുന്നു. ഇതിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയുന്നു. ഇത് കൂടാതെ, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്.

കണ്ണിന്റെ ആരോഗ്യത്തിന്

തണ്ണിമത്തനിലെ ഘടകങ്ങളായ ബീറ്റാ കരോട്ടിന്‍, ല്യൂട്ടെയ്ന്‍, വിറ്റാമിന്‍ സി, സീക്സാന്‍തിന്‍ എന്നിവയെല്ലാം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. ഗ്ലൂക്കോമ, ഒപ്റ്റിക് നെര്‍വുകളില്‍ കണ്ടുവരുന്ന വരള്‍ച്ച എന്നിവ ഭേദമാക്കുന്നതിന് തണ്ണിമത്തന്‍ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News