‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ പൊതുജനങ്ങൾക്ക് മുന്നിൽവെക്കും; രേഖ പ്രകാശനം ചെയ്ത് കോടിയേരി ബാലകൃഷ്‍ണൻ

സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ.

എല്ലാ മേഖലയിലുമുള്ള സർക്കാർ ഇടപെടലാണ് രേഖയിൽ പാർട്ടി മുമ്പോട്ട് വക്കുന്നത്. കോർപ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സമീപനമല്ല ഇതെന്നും അദ്ദേഹം രേഖ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു.

സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും യുഡിഎഫും ബിജെപിയും കൈകോർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here