മഞ്ഞപ്പടയുടെ ആരാധകർക്ക് ആശ്വാസ വാർത്ത; സഹല്‍ ഫൈനൽ കളിച്ചേക്കും

മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചേക്കും. നാളെ നടക്കാനിരിക്കുന്ന ഹൈദരാബാദിനെതിരെയുള്ള ബ്ലാസ്റ്റേഴ്സ് കലാശപ്പോരിൽ സഹൽ കളിക്കളത്തിലിറങ്ങും. സഹലിന്റെ പരുക്ക് ഗൗരവമുള്ളതല്ലെന്ന് ബ്ലാസ്റ്റേറ്സ് പരിശീലകന്‍ അറിയിച്ചു. അഡ്രിയാന്‍ ലൂണ കളത്തിലിറങ്ങിയേക്കില്ലെന്നും വുകമനോവിച്ച് സൂചിപ്പിച്ചു.

മാര്‍ച്ച് 14ന് നടന്ന പരിശീലനത്തിനിടെ സംഭവിച്ച ഹാംസ്ട്രിംഗ് പരിക്ക് മൂലമാണ് സഹല്‍ കളിക്കാനില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. സഹലിന്‍റെ പേശികളില്‍ വലിവ് അനുഭവപ്പെട്ടതായും അത് കൂടുതല്‍ വശളാവാതിരിക്കാന്‍ താരത്തിന് വിശ്രമം അനുവദിച്ചുവെന്നുമാണ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് നേരത്തെ പറഞ്ഞിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News