വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുമായി യുദ്ധം ചെയ്യാനല്ല, ചേര്‍ത്ത് നിര്‍ത്തി വികസനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇപ്പോള്‍ നടക്കുന്ന കെറെയില്‍ സമരം രാഷ്ട്രീയ സമരമാണെന്നും പൊലീസിന് മാർഗ തടസം സൃഷ്ടിച്ചാൽ അത് നീക്കുന്ന നടപടിയുമായി പൊലീസ് മുന്നോട്ട് പോകുമെന്നും കോടിയേരി വ്യക്തമാക്കി. കെ റെയിലിന്റെ പേരില്‍ നടക്കുന്നത് സമരാഭാസമാണ്.
നാട്ടില്‍ മാറ്റങ്ങളും വികസനവുമുണ്ടാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. സമരം നടത്തി പേടിപ്പിക്കാമെന്ന ചിന്ത കോണ്‍ഗ്രസിനും ബിജെപിക്കും വേണ്ട. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാണ് സമരം ചെയ്യാന്‍ കോണ്‍ഗ്രസ് പഠിച്ചത്. സിപിഐഎം ചെയ്തത്ര സമരമൊന്നും കോണ്‍ഗ്രസ് ചെയ്തിട്ടില്ല.
മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ട് സര്‍ക്കാരിന് എന്ത് കിട്ടാനാണെന്നും കോടിയേരി ചോദിച്ചു. സമരത്തിന്റെ പേരില്‍ പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും മാര്‍ഗ തടസം സൃഷ്ടിച്ചാല്‍ നടപടിയുമായി മുന്നോട്ട് പോകും. സമരത്തിന് ഇറങ്ങുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമല്ല.
യുഡിഎഫ് കാലത്ത് നിരവധി സമരങ്ങളില്‍ സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളെ സമരരംഗത്ത് കൊണ്ടുപോകുന്നത് ബോധപൂര്‍വ്വമാണെന്നും കോടിയേരി പറഞ്ഞു. നന്ദിഗ്രാമാക്കരുത് എന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയിലൂടെ കോണ്‍ഗ്രസിന്റെ ലക്ഷ്യം വ്യക്തമാണെന്നും കോടിയേരി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.