നിങ്ങള്‍ ഒരു മദ്യപാനിയാണോ? എങ്കില്‍ ഇത് നിങ്ങളുടെ ശ്രവണശേഷിയെ ദോഷകരമായി ബാധിക്കും

ചെവികളുടെ സംരക്ഷണം നമ്മുടെ ജീവിതത്തില്‍ വളരെ വലുതാണ്.കേള്‍വിക്കുറവ് അല്ലെങ്കില്‍ ശ്രവണ പ്രശ്‌നങ്ങള്‍ സംഭവിക്കുകയാണെങ്കില്‍, അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. അത്തരമൊരു സാഹചര്യത്തില്‍, ചെവികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ശ്രവണശേഷിയെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളും ശീലങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം നിങ്ങളുടെ തലച്ചോറിന്റെ ശബ്ദങ്ങളെ വ്യാഖ്യാനിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. നിങ്ങള്‍ അമിതമായി മദ്യപിക്കുന്ന ആളാണെങ്കില്‍ അല്ലെങ്കില്‍ ദിവസവും മൂന്നോ നാലോ ഗ്ലാസ് കുടിക്കുകയാണെങ്കില്‍, മദ്യം നിങ്ങളുടെ തലച്ചോറിനെ ബാധിക്കും. കാലക്രമേണ, തലച്ചോറിലെ മാറ്റങ്ങള്‍ അകത്തെ ചെവിക്കും കേടുവരുത്തും.

വ്യായാമത്തിന്റെ അഭാവം

പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകള്‍ക്ക് ആളുകളെ അപകടത്തിലാക്കുന്ന,പൊണ്ണത്തടി വര്‍ധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രശ്നമാണ്. ഈ രണ്ട് പ്രശ്‌നങ്ങളും രക്തചംക്രമണവ്യൂഹത്തെയും രക്തപ്രവാഹത്തെയും ബാധിക്കുന്നു, ഇത് നിങ്ങളുടെ കേള്‍വിയെ തകരാറിലാക്കും. നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുക, വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക.

ഹെഡ്‌ഫോണ്‍ ഉപയോഗം

ഹെഡ്ഫോണുകളിലൂടെയോ ഇയര്‍ബഡുകളിലൂടെയോ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ എക്‌സ്‌പോഷര്‍ ചെയ്യുന്നതാണ് കേള്‍വി നശിക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന്. ഉച്ചത്തിലുള്ള ശബ്ദങ്ങള്‍, പ്രത്യേകിച്ച് ദിവസേനയുള്ള ഇയര്‍ഫോണ്‍ സമ്പര്‍ക്കം, നിങ്ങളുടെ ആന്തരിക ചെവിയിലെ ചെറിയ രോമകോശങ്ങളെ നശിപ്പിക്കാം. ഈ കോശങ്ങളാണ് മസ്തിഷ്‌കത്തിന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന തരത്തില്‍ ശബ്ദ തരംഗങ്ങളെ പരിവര്‍ത്തനം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്തുക.

പുകവലി

പ്രായമാകുമ്പോള്‍ കേള്‍ക്കാനുള്ള നിങ്ങളുടെ കഴിവ് ഉള്‍പ്പെടെ പുകവലി നിങ്ങളുടെ ആരോഗ്യത്തെ പല തരത്തില്‍ ബാധിക്കുന്നു. അമേരിക്കന്‍ ലംഗ് അസോസിയേഷന്‍ പറയുന്നതനുസരിച്ച്, കത്തുന്ന ഒരു സിഗരറ്റ് നിങ്ങളെ 7,000-ത്തിലധികം രാസവസ്തുക്കള്‍ക്ക് ഇരയാക്കുന്നു എന്നാണ്. അവയില്‍ ചിലത് ചെവിയുടെ ചെറിയ സംവിധാനങ്ങളെയോ ശബ്ദത്തെ വ്യാഖ്യാനിക്കുന്ന ഞരമ്പുകളെയോ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്.

ചെവി നനവോടെ വയ്ക്കുന്നത്

നിങ്ങളുടെ ചെവി നനഞ്ഞാല്‍ അത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും. നീന്തുന്നവരില്‍ ഈ പ്രശ്‌നം കാണുമെങ്കിലും സാധാരണക്കാരും കുളിക്കുമ്പോള്‍ ഈ തെറ്റ് ആവര്‍ത്തിക്കുന്നു. ഇക്കാരണത്താല്‍, ചെവിയില്‍ അണുബാധ പടരുകയും പിന്നീട് മരുന്നുകളിലൂടെ മാറ്റേണ്ടതായും വരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News