ദിലീപിനൊപ്പം കോണ്‍ഗ്രസ് എംപി സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍; വിമര്‍ശനം ഉയര്‍ത്തി സോഷ്യല്‍മീഡിയ

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി സമൂഹമാധ്യമങ്ങള്‍ രംഗത്ത്. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പമുള്ള ജെബി മേത്തറിന്റെ സെല്‍ഫി ഉയര്‍ത്തിക്കാട്ടിയാണ് ജെബിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നത്.

2021ല്‍ ദിലീപിനൊപ്പം ജെബി മേത്തര്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്്. സഹപ്രവര്‍ത്തകയായ നടിയെ ആക്രമിക്കുന്നതിനായി ക്വട്ടേഷന്‍ കൊടുത്ത പ്രതിയെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്റെ എംപി സ്ഥാനാര്‍ത്ഥി എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനം.

2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ ജെബി മേത്തര്‍ എടുത്ത സെല്‍ഫിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സെല്‍ഫിയില്‍ നടന്‍ ദിലീപിനോടൊപ്പം ആലുവ നഗരസഭയുടെ വൈസ് ചെയര്‍മാനായ ജെബി മേത്തറും മറ്റ് അംഗങ്ങളുമാണ് ഉള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായ ശേഷം പങ്കെടുത്ത പൊതുപരിപാടിയായിരുന്നു ഇതെന്ന പ്രത്യേകതയും ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News