യുവ വനിതാസംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരം എറണാകുളം റാഡിസൺ ബ്ലൂവിൽ തുടങ്ങി. മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എംപി, മന്ത്രി വീണ ജോർജ്, കൊച്ചി മേയർ എം അനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു.
യുവ വനിതാ സംരംഭകരെ ആദരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കൈരളി ടി വി ഏര്‍പ്പെടുത്തിയതാണ് ജ്വാല പുരസ്കാരം. ഒരു പുരസ്‌കാരത്തിനപ്പുറം ഒരു സാമൂഹിക ഇടപെടലായി മാറി കൈരളി ജ്വാല പുരസ്‌കാരം.
മാതൃക തീർത്ത വനിതാ സംരംഭകർ, സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ മിടുക്കികൾ, സാമൂഹിക ഉന്നമനം കൂടി ലാക്കാക്കിയ പ്രവർത്തനങ്ങൾ….. ഇതെല്ലാം കൂടിച്ചേരുന്നതാണ് ജ്വാല പുരസ്‌കാരം.
മുഖ്യധാര യുവ സംരംഭക,സാമൂഹ്യോന്മുഖ സംരംഭക,യുവസംരംഭക എന്നീ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്. ജ്വാലയുടെ 5ാമത് എഡിഷനാണ് ഇക്കൊല്ലത്തേത്.
മാധ്യമങ്ങളാല്‍ കൊട്ടിഘോഷിക്കപ്പെടാത്ത പ്രതിഭകളെയാണ് ജ്വാലയിലൂടെ കണ്ടെത്തുന്നത്.ജ്വാല പുരസ്കാര ജേതാക്കളില്‍ പലരും അവരുടെ മേഖലകളില്‍ കൂടുതല്‍ ഉയരങ്ങളിലേക്കെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.