കൈകളുടെ ആരോഗ്യസംരക്ഷണം നിസാരമായി കാണേണ്ട; കൈകളെ സംരക്ഷിക്കാന്‍ ഈ വ്യായാമങ്ങള്‍ ചെയ്തു നോക്കൂ…

നമ്മുടെ ശരീരത്തില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കുന്ന അവയവവും കൈകള്‍ തന്നെയായിരിക്കും. എന്നാല്‍ പലപ്പോഴും കൈകളുടെ ആരോഗ്യത്തിന് നാം കൂടുതല്‍ ശ്രദ്ധ കൊടുക്കാറില്ല. കൈകള്‍ ഏറെ നേരം പ്രവര്‍ത്തിക്കുന്നതിനാല്‍ അതിന് പ്രത്യേക വ്യായാമം ആവശ്യമില്ല എന്നാണ് നമ്മുടെ ധാരണ. എന്നാല്‍ കൈകളുടെ ഭംഗി നില നിലനിര്‍ത്തുന്നത് പോലെ തന്നെ പ്രത്യേക വ്യായാമം കൈകള്‍ക്ക് നല്‍കേണ്ടതായുണ്ട്.

കൈകള്‍ക്ക് നല്‍കാവുന്ന വ്യായാമങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

ഫിംഗര്‍ സ്ട്രെച്ച്

ചെറു വിരലും മോതിര വിരലും ഒരുമിച്ച് പിടിക്കുക. മോതിരവിരലില്‍ നിന്ന് നടുവിരലും ചൂണ്ടുവിരലും വേര്‍തിരിക്കുക. ഇത്തരത്തില്‍ 10 തവണ ഇങ്ങനെ ആവര്‍ത്തിക്കുക.

അപ് ആന്‍ഡ് ഡൗണ്‍ സ്ട്രെച്ച്

കൈകളുടെ റിലാക്സേഷന് വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യായാമമാണ് അപ് ആന്‍ഡ് ഡൗണ്‍ സ്ട്രെച്ച്. ജോലി സമയത്ത് എഴുന്നേറ്റിരുന്ന് രണ്ട് കൈയും മുമ്പിലേക്ക് നീട്ടി വെക്കുക. തുടര്‍ന്ന് കൈപത്തി താഴേക്കും മേലേക്കും ചലിപ്പിക്കുക. ഒന്നോ രണ്ടോ മിനിറ്റ് ഇത് തുടരുക.

റൊട്ടേഷന്‍

കൈകളുടെ മറ്റാരു തരത്തിലുള്ള വ്യായാമമാണ് റൊട്ടേഷന്‍. എഴുന്നേറ്റ് നിന്ന് രണ്ട് കൈകളും മുന്നോട്ട് നീട്ടി വെക്കുക. ശേഷം രണ്ടു വശങ്ങളിലേക്കും തിരിക്കുക. കൈവീശി ടാറ്റ കൊടുക്കുന്ന രീതിയില്‍. ഇങ്ങനെ ചെയ്യുന്നത് കൈകള്‍ കഴക്കുന്നത് പെട്ടന്ന് തന്നെ മാറ്റാന്‍ സഹായിക്കുകയും കൈകളുടെ ആരോഗ്യത്തിന് ഏറെ സഹായിക്കുകയും ചെയ്യുന്നു.

ഹുക്ക്ഡ് സ്ട്രെച്ച്

ഒരു കൈമുട്ട് മറ്റൊന്നിനടിയില്‍ വളച്ച് രണ്ട് കൈകളും ശരീരത്തിന്റെ മധ്യഭാഗത്തേക്ക് വലിക്കുക. നിങ്ങളുടെ തോളില്‍ ഒരു നീറ്റല്‍ അനുഭവപ്പെടണം. ഒരു കൈ മറ്റൊന്നില്‍ ചുറ്റിപ്പിടിക്കുക. 25 സെക്കന്‍ഡ് ഇങ്ങനെ തുടരണം. തുടര്‍ന്ന് കൈകള്‍ മാറ്റി വീണ്ടും ആവര്‍ത്തിക്കുക

ഫിസ്റ്റ്-ഓപ്പണര്‍

ഒരു മുഷ്ടി നിവര്‍ത്തി പിടിക്കുക. തുടര്‍ന്ന് വിരലുകള്‍ ഒരുമിച്ച് നീട്ടുകയും ചുരുക്കുകയും ചെയ്യുക. 10 തവണ ഇങ്ങനെ ആവര്‍ത്തിക്കുക.

സ്പോഞ്ച് ബോള്‍

ഒരു സ്പോഞ്ചോ സ്ട്രെസ് ബോളോ കയ്യിലെടുത്ത് സ്ട്രെച്ച് ചെയ്യുക. 10 തവണ ഇത് തുടരുന്നത് നല്ലതായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News