‘സ്ത്രീകള്‍ക്കു പലതും സാധിക്കില്ലെന്ന മുന്‍വിധികളെ അതിജീവിക്കണം’; കൈരളി ടിവി ജ്വാല പുരസ്‌കാര വേദിയില്‍ മന്ത്രി വീണാ ജോര്‍ജ്

സ്ത്രീകള്‍ക്കു സാധിക്കുന്ന ഒന്നല്ല ബിസിനസ് എന്ന മുന്‍വിധികളെ അതിജീവിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. കൈരളി ടിവി ജ്വാല പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരിന്നു മന്ത്രി. ബിസിനസ് മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഇത്തരത്തിലുള്ള മുന്‍വിധികള്‍ ഉണ്ടാകുമെന്നും എന്നാല്‍ അതിനെയൊക്കെ മറികടക്കണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ സ്വയം തീരുമാനം എടുക്കാന്‍ പ്രാപ്തരമാകണമെന്ന് മന്ത്രി പറഞ്ഞു. ഏതു ജോലിയെയും സ്‌നേഹത്തോടും ആത്മാര്‍ത്ഥതയോടും കൂടി കാണണമെന്ന് മന്ത്രി വേദിയില്‍ പറഞ്ഞു. ഇത്തരത്തില്‍ സമൂഹത്തില്‍ മുന്നോട്ടു വരുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന കൈരളി ടിവിയ്ക്ക് മന്ത്രി അഭിനന്ദനം അറിയിച്ചു.

യുവ വനിതാ സംരംഭകരെ ആദരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കൈരളി ടി വി ഏര്‍പ്പെടുത്തിയതാണ് ജ്വാല പുരസ്‌കാരം. ഒരു പുരസ്‌കാരത്തിനപ്പുറം ഒരു സാമൂഹിക ഇടപെടലായി മാറി കൈരളി ജ്വാല പുരസ്‌കാരം.

മാതൃക തീര്‍ത്ത വനിതാ സംരംഭകര്‍, സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ മിടുക്കികള്‍, സാമൂഹിക ഉന്നമനം കൂടി ലാക്കാക്കിയ പ്രവര്‍ത്തനങ്ങള്‍….. ഇതെല്ലാം കൂടിച്ചേരുന്നതാണ് ജ്വാല പുരസ്‌കാരം.

മുഖ്യധാര യുവ സംരംഭക,സാമൂഹ്യോന്മുഖ സംരംഭക,യുവസംരംഭക എന്നീ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. ജ്വാലയുടെ 5ാമത് എഡിഷനാണ് ഇക്കൊല്ലത്തേത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel