ജ്വാല അവാര്‍ഡ് ഏറ്റുവാങ്ങിയ എല്ലാവരെയും അഭിനന്ദിക്കുന്നു; കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാര്‍

മറ്റെല്ലാ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി സംരംഭകരെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന നഗരമാണ് കൊച്ചി നഗരം. കൈരളി ജ്വാല അവാര്‍ഡ് കൊച്ചിയില്‍ വെച്ച് നടത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കൊച്ചി മേയര്‍ അഡ്വ എം അനില്‍കുമാര്‍.

വനിതാ സംരഭകത്വത്തില്‍ കേരളം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. സംരഭകരെ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന നഗരമാണ് കൊച്ചി നഗരം.

ജ്വാല അവാര്‍ഡ് ഏറ്റുവാങ്ങിയ എല്ലാവരെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും മേയര്‍ പറഞ്ഞു. കൊച്ചിയിലെ ഏറ്റവും മികച്ച സംരഭകര്‍ക്ക് ഇനിമുതല്‍ എല്ലാ വര്‍ഷവും നഗരസഭ അവാര്‍ഡ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel