പോരാട്ടത്തിന്റെ പെണ്‍പ്രതീകം

കേരള രാജ്യാന്തരമേളയുടെ ഉദ്ഘാടന വേദിയില്‍ ഇന്നലെ തിരിതെളിഞ്ഞപ്പോള്‍ ആ വെളിച്ചം എത്തിചേര്‍ന്നത് പലരുടെയും മനസിലും കൂടിയാണ്. കാരണം ഇന്നലെ ആ സദസ് സാക്ഷ്യം വഹിച്ചത് ചില ചരിത്ര നിമിഷങ്ങള്‍ക്കും കൂടിയായിരുന്നു.

അപ്രതീക്ഷിത അതിഥിയെ ആനയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ്. പേരു കേട്ടതും കൈയടികള്‍ കൊണ്ടു നിലയ്ക്കാതെ മനുഷ്യര്‍. ഇരുട്ടില്‍ പരസ്പരം മുഖം പോലും കാണാന്‍ കഴിയാത്തവിധം അടുത്തിരിക്കുന്ന മനുഷ്യര്‍ കടന്നുവരുന്ന ഒരാള്‍ക്ക് വേണ്ടി കണ്ണു കൂര്‍പ്പിക്കുന്നു. തൊഴുകൈകളോടെ, വിടര്‍ന്നു പുഞ്ചിരിക്കുന്ന കണ്ണുകളോടെ, ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും ആത്മവിശ്വാസത്തോടെ ഭാവന കടന്നുവരുന്നു. ഒരുപക്ഷെ ഇരുട്ടില്‍ ആണ്ടുപോയേക്കാവുന്ന ഒരിടത്തുനിന്നും ഉറച്ച കാല്‍വയ്പുകളോടെ പ്രകാശഗോപുരം പോലെ നടന്നുവരുന്നു. ചിലര്‍ കടന്നുവരുമ്പോള്‍ അവിടം ആദരിക്കപ്പെടുന്നു, അതുവരെ ഇല്ലാത്ത ഔന്നത്യത്തിലേക്ക് അവിടം ഉയര്‍ത്തപ്പെടുന്നു

26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ സര്‍പ്രൈസ് ഗസ്റ്റായി അഭിനേത്രി ഭാവന എത്തി. ഭാവനയെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വലിയ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ . അത് സംസ്ഥാന സര്‍ക്കാര്‍ ഭാവന എന്ന അതിജീവിതയ്ക്ക് നല്‍കുന്ന ആദരവാണ്. കാലം മാറി എന്ന പ്രഖ്യാപനമാണ്. ലൈംഗികാക്രമണം നടത്തുന്ന ആണ്‍ബോധത്തോട് ഒരു സര്‍ക്കാര്‍ നല്‍കുന്ന അതിശക്തവും രാഷ്ട്രീയവുമായ മുന്നറിയിപ്പും താക്കീതുമാണ്. മാറാതിരിക്കാന്‍ സിനിമയ്ക്ക്, സിനിമ നിര്‍മിക്കുന്ന തലച്ചോറുകള്‍ക്ക് ഇനി കഴിയില്ല എന്ന പ്രതീക്ഷയാണിത്. ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീകളും കുഞ്ഞുങ്ങളും സര്‍ക്കാര്‍ വേദിയിലെ ഭാവനയുടെ സാന്നിദ്ധ്യത്തെ സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും നോക്കും, കാണും, അനുഭവിക്കും. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ ഭാവനയുടെ സാന്നിധ്യത്തെ കുറിച്ച് വൈറലാകുന്ന വാക്കുകള്‍

പോരാട്ടം നയിക്കുന്ന എല്ലാ വനിതകള്‍ക്കും ആശംസകള്‍ നേര്‍ന്ന ഭാവനയുടെ വാക്കുകള്‍ക്ക് സദസ് നല്‍കിയ ഹര്‍ഷാരവം ഭാവനയ്ക്ക് സിനിമാപ്രേമികള്‍ നല്‍കുന്ന പിന്തുണയയുടെ ശബ്ദം ആയിരുന്ന്.

കേരളത്തിന്റെ റോള്‍ മോഡലാണ് അഭിനേത്രി ഭാവനയെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷം വഹിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘പ്രിയപ്പെട്ട ഭാവന, ഞാന്‍ അഭിമാനത്തോടെ പറയുന്നു -നിങ്ങള്‍ കേരളത്തിന്റെ റോള്‍ മോഡലാണ്’

‘ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമാ വ്യവസായം. സിനിമാ-സീരിയല്‍ രംഗങ്ങളിലും മറ്റു മേഖലകളിലും സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. അതിനായി നിയമനിര്‍മാണം നടത്തും, പ്രത്യേകിച്ച് സിനിമാ-സീരിയല്‍ മേഖലയുമായി ബന്ധപ്പെട്ട്’ മന്ത്രി നല്‍കിയ ഉറപ്പിനെ കൈയ്യടിയോടു കൂടി സദസ്സ് സ്വീകരിച്ചു.

കരുത്തുറ്റ ,ഊര്‍ജ്ജസ്വലരായ സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു 26 -ാം ഐഎഫ്എഫ്കെ യുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിച്ചത്. ഐഎസ് ഭീകരുടെ ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സിനിമാ സംവിധായിക ലിസ ചലാന്‍, മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന. വീണ്ടും പറയട്ടെ..ഇതൊക്കെ ഒരു നിലപാടിന്റെ ഭാഗമാണ് ആ നിലപാടിന്റെ പേരാണ് ഇടതുപക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News