
ഓരോരുത്തര്‍ കാണുന്ന സ്വപ്‌നങ്ങളാണ് ഭാവിയില്‍ വലിയ സംരംഭങ്ങളായി മാറുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കൈരളി ടിവിയുടെ ജ്വാല പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളിയുടെ ജ്വാല സ്വപ്‌നത്തിന്റെ ഭാഗമായി നിന്നവര്‍ വലിയ സംരംഭകരായി മാറി എന്ന് ജോണ്‍ ബ്രിട്ടാസ് എംപി വേദിയില്‍ പറഞ്ഞു.
കൈരളി ടിവി ജ്വാല യുവസംരംഭകര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ത്രീ വീവിസിന്റെ സാരഥികളായ വര്‍ഷയെയും വൃന്ദയെയും വിസ്മയെയും ജോണ്‍ ബ്രിട്ടാസ് എംപി അഭിനന്ദിച്ചു. ചെറുപ്രായത്തില്‍ നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍ അവര്‍ അവരുടെ ചെറുപ്രായത്തില്‍ തന്നെ കൈയ്യെത്തി പിടിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. അവര്‍ സംരംഭകരായി, തൊഴിലിടം സൃഷ്ടിച്ചുവെന്നും ഈ മൂന്നുപേരിലൂടെ അവര്‍ മൂവായിരം പേരെ സൃഷ്ടിക്കുമെന്നും, വളര്‍ന്നു വരുന്ന തലമുറയ്ക്ക് അവരുടെ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാന്‍ ഇവര്‍ പ്രചോദനമാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി വേദിയില്‍ പറഞ്ഞു. പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാവര്‍ക്കും ജോണ്‍ ബ്രിട്ടാസ് എംപി അഭിനന്ദനം അറിയിച്ചു.
യുവ വനിതാ സംരംഭകരെ ആദരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കൈരളി ടി വി ഏര്‍പ്പെടുത്തിയതാണ് ജ്വാല പുരസ്‌കാരം. ഒരു പുരസ്‌കാരത്തിനപ്പുറം ഒരു സാമൂഹിക ഇടപെടലായി മാറി കൈരളി ജ്വാല പുരസ്‌കാരം.
മാതൃക തീര്‍ത്ത വനിതാ സംരംഭകര്‍, സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ മിടുക്കികള്‍, സാമൂഹിക ഉന്നമനം കൂടി ലാക്കാക്കിയ പ്രവര്‍ത്തനങ്ങള്‍. ഇതെല്ലാം കൂടിച്ചേരുന്നതാണ് ജ്വാല പുരസ്‌കാരം.
മുഖ്യധാര യുവ സംരംഭക,സാമൂഹ്യോന്മുഖ സംരംഭക,യുവസംരംഭക എന്നീ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. ജ്വാലയുടെ 5ാമത് എഡിഷനാണ് ഇക്കൊല്ലത്തേത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here