സ്ത്രീകൾക്ക് അവരുടെ ശക്തി തിരിച്ചറിയാനുള്ള അവാർഡാണ് ജ്വാല അവാർഡ് എന്ന് നടനും കൈരളി ടിവി ചെയർമാനുമായ മമ്മൂട്ടി. സ്ത്രീകൾ പൊതുവെ വീക്ക് ആണ് എന്നാണ് പുരുഷന്മാർ പറഞ്ഞു വയ്ക്കാറ്. അതുകൊണ്ട് അവർക്ക് നമ്മൾ കുറച്ചു ശക്തി നൽകുന്നു, അതാണ് സ്ത്രീ ശാക്തീകരണം എന്ന കരുതുന്ന പുരുഷന്മാരുണ്ട്.
എന്നാൽ ആ ധാരണ തെറ്റാണെന്നും മറ്റൊരു ജെൻഡർ എന്നതിനപ്പുറത്തേക്ക് മറ്റൊരു വ്യത്യാസം സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നുമില്ലെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകൾ
സ്ത്രീകൾ പൊതുവെ വീക്ക് ആണ് എന്നാണ് പുരുഷന്മാർ പറഞ്ഞു വയ്ക്കാറ്. അതുകൊണ്ട് അവർക്ക് നമ്മൾ കുറച്ചു ശക്തി നൽകുന്നു, അതാണ് സ്ത്രീ ശാക്തീകരണം എന്ന കരുതുന്ന പുരുഷന്മാരുണ്ട്. എന്നാൽ മറ്റൊരു ജെൻഡർ എന്നതിനപ്പുറത്തേക്ക് മറ്റൊരു വ്യത്യാസം സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്നുമില്ല.
പുതിയ സംരംഭകർ അവരുടെ കാര്യം മാത്രമല്ല നോക്കുന്നത്. കുറെപ്പേർക്ക് തൊഴിൽ നൽകുക കൂടി ചെയ്യുന്നു. ഒപ്പം കൂട്ടുന്നു. അവാർഡിന് അർഹരായവരെല്ലാം മറ്റുള്ളവർക്ക് പ്രചോദനവും അഭിമാനവുമാണ്. നാമ്മളെക്കൊണ്ട് സാധിക്കില്ല എന്ന കരുതിക്കഴിഞ്ഞാൽ ഒന്നിനും കഴിയില്ല. നമ്മാളെക്കൊണ്ട് കഴിയുമെന്ന് തെളിയിച്ചവരാണ് ഇവരെല്ലാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.