ഷീജ സൂപ്പർ സ്റ്റാറല്ല സുപ്രീം സ്റ്റാർ; മരം കയറാൻ ഇനിയിപ്പോ ഒട്ടും പറ്റില്ല; ചിരി പടർത്തി മമ്മൂട്ടി

മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് ചെയർമാനും മലയാളത്തിന്‍റെ മഹാനടനുമായ മമ്മൂട്ടി നൽകുന്ന പ്രത്യേക പുരസ്കാരം കേരളത്തിലെ ആദ്യത്തെ വനിതാ ചെത്തു തൊഴിലാളിയായ ഷീജയാണ് സ്വന്തമാക്കിയത്. കണ്ണൂരുകാരിയായ ഷീജ സൂപ്പർ സ്റ്റാറല്ല സുപ്രീം സ്റ്റാറാണെന്ന് മമ്മൂട്ടി പറഞ്ഞു.

മരത്തിന് മുകളിൽ കയറുകയെന്നത് തന്നെക്കൊണ്ട് ചിന്തിക്കാൻപോലും പറ്റാത്ത കാര്യമാണെന്നും ഷീജ വലിയ അത്ഭുത്ഥമാണെന്നും അദ്ദേഹം ജ്വാല പുരസ്‌കാര വേദിയിൽ പറഞ്ഞു.

എന്നെക്കൊണ്ട് ചിന്തിക്കാൻ കഴിയാതെ കാര്യമാണ്. മരത്തിന് മുകളിൽ വലിഞ്ഞുകയറി ഊർന്ന് താഴേക്കിറങ്ങി കാലൊക്കെ മുറിഞ്ഞ അവസ്ഥ ഉണ്ടായിട്ടുണ്ട്. പലരും ഇങ്ങനെ ശ്രമിച്ചു നോക്കിയിട്ടുമുണ്ട്. ബ്രിട്ടാസിന്റെ കാലിൽ ഇപ്പോഴുമുണ്ട് പാട്.

ആളുകളൊക്കെ മരം കയറുന്നത് നോക്കിനിന്നിട്ടുണ്ട്. ഇനിയിപ്പോ ഒട്ടും പറ്റില്ല. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായിപ്പോയില്ലേ ഞാൻ. പലരും ഭയത്തോടെ കാണുന്ന തൊഴിലാണിത്. കള്ളുകുടിക്കാൻ പലർക്കും വലിയ താല്പര്യമാണ്.

അങ്ങനെ ഉള്ളപ്പോഴാണ് ഷീജ തെങ്ങു ചെത്താൻ കയറുന്നത്. എന്തായാലും ഷീജ ചെയ്യുന്നത് വലിയ അത്ഭുതമായിപ്പോയി. ഭർത്താവ് ഷീജയ്ക്ക് നൽകുന്ന സപ്പോർട്ടും വളരെ വലുതാണ്. എല്ലാവർക്കും ഇങ്ങനെയുള്ള മനോഭാവം ഉണ്ടാകട്ടെ. അവാർഡ് കിട്ടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. വീണ്ടും കൈരളി അവാർഡുകളുമായി ഞങ്ങൾ രംഗത്തെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News