ജ്വാല പുരസ്‌കാര വേദിയിൽ ഷീജയ്ക്ക് മോതിരം ഊരി നൽകി ശോഭന ജോർജ്; ആരോഗ്യപരമായ ചെലവുകൾ ഔഷധി ഏറ്റെടുക്കും

ജ്വാല പുരസ്‌കാര വേദിയിൽ ഏവരുടെയും കണ്ണു നനയിച്ച അനുഭവമായിരുന്നു കേരളത്തിലെ ആദ്യത്തെ സ്ത്രീചെത്തുതൊ‍ഴിലാളി ഷീജയുടേത്. ഷീജയുടെയും കുടുംബത്തിന്റെയും ആരോഗ്യപരമായ ചെലവുകൾ ഔഷധി ഏറ്റെടുക്കുമെന്ന് ചെയർമാൻ ശോഭന ജോർജ് പറഞ്ഞു.

തന്റെ സ്വർണ മോതിരം ഷീജയ്ക്ക് ഊരി നൽകിക്കൊണ്ടാണ് ശോഭന വേദിയിലേക്ക് കടന്നുവന്നത്. ‘എന്റെ ഗവണ്മെന്റ് ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ ഔഷധിയുടെ ഭാഗത്തുനിന്നും എല്ലാ സപ്പോർട്ടും ഉണ്ടാകും’, ആരോഗ്യമന്ത്രി വീണ ജോർജ്, കൈരളി ടിവി ചെയർമാനും നടനുമായ മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എംപി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ സാക്ഷ്യംവഹിച്ച വേദിയിൽ ശോഭന ജോർജ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News