ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ ജീവിതമായിരുന്നു മല്ലു സ്വരാജ്യത്തിന്റേത്; മുഖ്യമന്ത്രി

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ ജീവിതമായിരുന്നു മല്ലു സ്വരാജ്യത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനീതിക്കെതിരായ സമരമായിരുന്നു ആ ജീവിതമെന്നും ആ അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ ജീവിതമായിരുന്നു മല്ലു സ്വരാജ്യത്തിന്റേത്. തെലങ്കാന സമരത്തിൽ സായുധസേനയെ നയിച്ച മല്ലു സ്വരാജ്യം, കർഷകരുടെ മോചനത്തിനും കർഷക ക്ഷേമം ഉറപ്പുവരുത്തുന്നതിനും ജീവിതാന്ത്യം വരെ പോരാടി. അനീതിക്കെതിരായ സമരമായിരുന്നു ആ ജീവിതം.

അവരുടെ മുന്നിലെത്തുമ്പോൾ നിസ്വവർഗത്തിനായി സ്വജീവൻ പണയം വെച്ച് പോരാടിയ ധീര സേനാനായികയുടെ ചിത്രമാണ് മനസ്സിൽ തെളിയുക. ലോക്സഭാംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും മല്ലു സ്വരാജ്യത്തിന്റെ ഇടപെടലുകൾ സവിശേഷമായിരുന്നു. ആ അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു, സഖാക്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News