പാവപ്പെട്ട കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം അടിയുറച്ചു നിന്ന വ്യക്തിത്വം; മല്ലു സ്വരാജ്യത്തിന്റെ വേർപാടിൽ കോടിയേരി അനുശോചിച്ചു

തെലങ്കാനയിലെ കർഷക പ്രക്ഷോഭത്തിന്റെ വീരനായിക മല്ലു സ്വരാജ്യത്തിന്റെ വേർപാടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു.

നൈസാമിന്റെ കാലം മുതൽ തൊഴിലാളികൾക്കു വേണ്ടിയുള്ള പോരാട്ടത്തിെന്റെ പാരമ്പര്യം മല്ലു സ്വരാജ്യത്തിനു ണ്ടെന്നും പാവപ്പെട്ട കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം അടിയുറച്ചു നിന്ന അവർ ജീവിതാവസാനം വരെ സമരജ്വാല ഉയർത്തിപ്പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നൈസാമിന്റെ കാലം മുതൽ തൊഴിലാളികൾക്കു വേണ്ടിയുള്ള പോരാട്ടത്തിെന്റെ പാരമ്പര്യം അവർക്കുണ്ട്‌. പാവപ്പെട്ട കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം അടിയുറച്ചു നിന്ന അവർ ജീവിതാവസാനം വരെ സമരജ്വാല ഉയർത്തിപ്പിടിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പതിനൊന്നാം വയസിൽ പങ്കെടുത്ത ആവേശകരമായ ചരിത്രമാണ്‌ അവർക്കുള്ളത്‌.

സായുധസേനയിലടക്കം നടത്തിയ വിപ്ലവ പ്രവർത്തനത്തോടൊപ്പം നാട്ടുകാരെ സഹായിക്കുന്ന ക്ഷേമ പ്രവർത്തനങ്ങളിലുേം അവർ മുന്നിലായിരുന്നു. അർധ ജന്മി കുടുംബത്തിൽ പിറന്ന അവർ തൊഴിലാളികളെ നിരന്തരം സഹായിച്ചു. സൗജന്യമായി അരി വിതരണം ചെയ്ത സംഭവങ്ങൾ പ്രസിദ്ധമാണ്‌.

കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകയായി മാറിയ അവർ സിപിഐ എമ്മിന്റെ കേന്ദ്രകമ്മറ്റിയംഗം വരെയായി. ധീരമായ പ്രവർത്തനങ്ങൾ നടത്തിയ അവരുടെ സംഭാവനയുടെ സ്മരണകൾ എക്കാലവും നിലനിൽക്കുമെന്നും കോടിയേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News