തില്ലങ്കേരി രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണകൾ

കേരളത്തിലെ കർഷക കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് തില്ലങ്കേരി. ജന്മി നാടുവാഴിത്തത്തിന് എതിരായ തില്ലങ്കേരിയിലെ കർഷക പ്രക്ഷോഭത്തിൽ 12 പേരാണ് രക്തസാക്ഷികളായത്.

സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിലെത്തുമ്പോൾ വീണ്ടും ഇരമ്പുകയാണ് തില്ലങ്കേരി രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണകൾ.

നെൽകൃഷിക്ക് കാവലിരിരിക്കുന്ന കുടിയാൻ കോട്ട് വായിട്ടാൽ ശിക്ഷ വിധിക്കുന്നവരായിരുന്നു തില്ലങ്കേരിയിലെ ജൻമിമാർ.വിഷുവിനും ഓണത്തിനും പാടത്ത് പണിയെടുക്കുന്നവൻ പട്ടിണി കിടന്നാലും ജൻമി പുരകളിലേക്ക് മുടക്കമില്ലാതെ കാഴ്ചകളെത്തിക്കണം എന്നായിരുന്നു നിയമം.

ജന്മിമാരുടെ കൊടിയ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ കർഷകസംഘം രംഗത്തെത്തി. വെച്ചുകാണൽ അവസാനിപ്പിക്കുന്നതായി കർഷക സംഘം പ്രഖ്യാപിച്ചു.1948 ലെ വിഷുവിന് കാഴ്ചകൾ
ജൻമി ഭവനങ്ങളിലേക്ക് എത്തിയില്ല.

ക്ഷുഭിതരായ ജന്മികൾ ഗുണ്ടകളേയും എം എസ് പി പൊലീസിനേയും ഉപയോഗിച്ച് കർഷക സംഘം നേതാക്കളെയും പ്രവർത്തകരേയും വേട്ടയാടി.പ്രതിഷേധ ജാഥയ്ക്ക് തേരെ ഇടിക്കുണ്ട് തോട്ടിൻ കരയിലെ കൈതോലക്കാട്ടിൽ ഒളിച്ചിരുന്ന പൊലീസ് വെടിയുതിർത്തു.1948 ഏപ്രിൽ 15 ന് ഉശിരരായ ഏഴ് കമ്യൂണിസ്റ്റ് പോരാളികൾ രക്തസാക്ഷികളായി.

1950 ഫെബ്രുവരി 11 ലെ സേലം വെടിവയ്പ്പിലും തില്ലങ്കേരിയിലെ അഞ്ച് സമര ഭടൻമാർ പിടഞ്ഞ് മരിച്ചു.

തില്ലങ്കേരി വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോലും ബന്ധുക്കളെയോ നാട്ടുകാരെയോ കാണിച്ചില്ല.രക്തസാക്ഷികളായ സി അനന്തന്റെ സഹോദരിയും നക്കായി കണ്ണന്റെ ഭാര്യയുമായ ചെറോട്ട ദേവിയുടെ ഓർമ്മകളിൽ ആ കറുത്ത ദിനങ്ങൾ ഒളിമങ്ങാതെയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News