പ്രേക്ഷക പങ്കാളിത്തത്തിൽ നിറഞ്ഞാടി രാജ്യാന്തര ചലച്ചിത്ര മേള

പ്രേക്ഷക പങ്കാളിത്തത്തിൽ നിറഞ്ഞാടി രാജ്യാന്തര ചലച്ചിത്ര മേള .മൂന്നാം ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുക 67 ചിത്രങ്ങൾ. ഓസ്കാർ പുരസ്‌കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദർശനവും ഇന്ന് നടക്കും.

രണ്ടു ദിവസം പിന്നിട്ട മേള പ്രേക്ഷക പങ്കാളിത്തത്താൽ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. തീയറ്ററിനകത്തും പുറത്തുമായുള്ള വൻ പങ്കാളിത്തം മേളയെ ഇതിനകം ഉത്സവ ഛായയിലാഴ്ത്തി. മൂന്നാം ദിനം മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ധോയുടെ ആദ്യ പ്രദർശനമടക്കം 67 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്.

എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ് ,അസർബൈജാൻ ചിത്രം സുഖ്റ ആൻഡ് ഹെർ സൺസ്, കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഐ ആം നോട്ട് ദി റിവർ ഝലം, അൻറ്റൊണെറ്റാ കുസിജനോവിച് സംവിധാനം ചെയ്ത മുറിന എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദർശനവും ഇന്ന് നടക്കും . കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിന് ഓസ്കാർ നോമിനേഷനും കാൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ പസിഫിക് സ്ക്രീൻ,ക്രിട്ടിക്സ് അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ തുടങ്ങിയ മേളകളിൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .

40 ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.നടേഷ് ഹെഡ്ഗെ സംവിധാനം ചെയ്ത പെഡ്രോ ഉൾപ്പെടെ 18 ഇന്ത്യൻ ചിത്രങ്ങളും ഇന്ന് പ്രേക്ഷർക്ക് മുന്നിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel