പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്നു മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ച് തുടങ്ങും

കുവൈറ്റിൽ കുടുംബ സന്ദർശക വിസകൾ ഇന്നു മുതൽ പുനഃരാരംഭിക്കുമെന്നു അധികൃതർ അറീയിച്ചു. കൊവിഡ് രോഗ വ്യാപന സാഹചര്യത്തിൽ കഴിഞ്ഞ 2 വർഷമായി നിർത്തിവച്ചിരുന്ന നടപടികളാണ് സർക്കാർ പുനഃരാരംഭിക്കുന്നത്.

യോഗ്യരായ അപേക്ഷകർക്ക്, മൂന്ന് മാസം വരെ കാലാവധി ലഭിക്കുന്ന സന്ദർശക വിസകളാണ് ഇന്നു മുതൽ അനുവദിച്ചു തുടങ്ങുക. നേരത്തെ തന്നെ കുടുംബ ആശ്രിത വിസകൾ താമസ കാര്യ വകുപ്പ് നൽകി തുടങ്ങിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ നീക്കി തുടങ്ങിയത് മുതൽ വിസാ നിയന്ത്രണങ്ങളും യാത്രാ നിയന്ത്രണങ്ങളും ഘട്ടം ഘട്ടമായി പഴയ രീതിയിലേക്ക് കൊണ്ടുവരാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel