ആരാധകർ ഒരിക്കലും മറക്കില്ല സുശാന്ത് മാത്യുവിന്റെ മഴവിൽ ഗോൾ

ISL ന്റെ ചരിത്രത്തിൽ മികച്ച ഗോളുകളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്നത് മലയാളി നേടിയ മഴവിൽ ഗോളാണ്. പ്രഥമ സീസണിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യുവിന്റെ സുന്ദര ഗോൾ.

2014 ലെ ISL പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ എഫ്.സി ആദ്യപാദ സെമി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു സുശാന്ത് മാത്യുവിന്റെ മഴവില്ലഴകുള്ള ഗോൾ.

ഗോളിന് പിന്നാലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.ഐ എസ് എല്ലിന്റെ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരു ഗോളും ഇത്രത്തോളം ആഘോഷിച്ചിട്ടില്ല.

ഐ എസ് എല്ലിലെ മികച്ച ഗോളുകളിലൊന്നായാണ് വയനാട് അമ്പലവയലുകാരൻ സുശാന്ത് മാത്യുവിന്റെ ഈ ഗോൾ വാഴ്ത്തപ്പെടുന്നത്. മൂന്നാം ഫൈനലിനായി കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോൾ ആരാധകരുടെ ഓർമകളിൽ നിറയുന്നതും സുശാന്ത് മാത്യുവിന്റെ ഈ വണ്ടർ ഗോളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News