വാസ്ക്വേസ് – ല്യൂണ – ഡിയാസ് ത്രയം

കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച വിദേശ താരങ്ങളിൽ ഏറ്റവും അധികം ആരാധക പിന്തുണ ലഭിച്ച താരങ്ങളായിരുന്നു ഇയാൻ ഹ്യൂമും ഹോസുപ്രീറ്റോയും ആരോൺ ഹ്യൂസും കെർവൻസ് ബെൽ ഫോർട്ടുമൊക്കെ . ഈ നിരയിൽ ഇപ്പോൾ സ്ഥാനം പിടിച്ചിട്ടുള്ളത് വാസ്ക്വേസ് – ല്യൂണ – ഡിയാസ് ത്രയമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൂപ്പർ താരമാണ് ഇയാൻ ഹ്യൂമെന്ന ആരാധകരുടെ സ്വന്തം ഹ്യൂമേട്ടൻ. രണ്ടാം സീസണിൽ ടീമിലെത്തിയ ഹോസുപ്രിറ്റോയും വളരെ വേഗം ആരാധകരുടെ മനം കവർന്നു.

ബ്ലാസ്റ്റേഴ്സിനായി 2 സീസണുകളിൽ കളിച്ച സ്പെയിൻകാരൻ ഹോസു കാഴ്ചവച്ചത് ഉജ്വല പ്രകടനങ്ങളായിരുന്നു. മൂന്നാം സീസണിൽ ടീമിലെത്തിയ ഐറിഷ് സെൻറർ ബാക്ക് ആരോൺ ഹ്യൂസിനെയും ആരാധകപ്പട അതിവേഗം നെഞ്ചേറ്റി.

മൂന്നാം സീസണിൽ തന്നെ ടീമിലുണ്ടായിരുന്ന ഹെയ്തി താരം കെർവൻസ് ബെൽഫോർട്ട് ആരാധകരുടെ ഇഷ്ടക്കാരനായത് വേറിട്ട ഗോളാഘോഷത്തിലൂടെയാണ്. ഏറെ പ്രിയപ്പെട്ട ഈ വിദേശ സൂപ്പർ താരങ്ങളുടെ നിരയിലാണ് നടപ്പ് സീസണിലെ ഉശിരൻ പ്രകടനങ്ങളിലൂടെ വാസ്ക്വേസ് – ല്യൂണ – ഡിയാസ് ത്രയം ഇടം പിടിച്ചിട്ടുള്ളത്.

എല്ലാവരും എഴുതി തള്ളിയ ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ചതിൽ ഈ 3 വിദേശ താരങ്ങളുടെയും പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെയും പ്രതിരോധനിരയിലെ സിപോവിച്ച് – ലെസ്കോവിച്ച് കൂട്ടുകെട്ടിന്റെയും പങ്ക് ഏറെ വലുതാണ്.

അഡ്രിയാൻ ല്യൂണയെന്ന ക്യാപ്ടന് കീഴിൽ ഫറ്റോർദയിൽ കന്നി കിരീടത്തിനായി ബ്ലാസ്റ്റേഴ്സ് ജീവന്മരണ പോരാട്ടത്തിനൊരുങ്ങുമ്പോൾ ആരാധകർ പ്രതീക്ഷയർപ്പിക്കുന്നത് ഈ പൊൻ താരങ്ങളിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel