
മലപ്പുറം പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകർക്കെതിരെ കേസെടുത്താണ് കാളികാവ് പൊലീസിന്റെ അന്വേഷണം.
പൂങ്ങോട് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മൽസരത്തിനിടെ ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം.
കാലിക്കറ്റ് എഫ്.സിയും നെല്ലികുത്ത് എഫ്.സിയും തമ്മിലുള്ള ഫൈനൽ
മൽസരം കാണാൻ പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.
മണ്ണിൽ വെള്ളം കെട്ടിനിന്നതിനാൽ, മുളയും കമുകും ഉപയോഗിച്ചുണ്ടാക്കിയ താൽക്കാലിക ഗാലറിയുടെ കാലുകൾ താഴ്ന്നു പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
ഒപ്പം ഉൾക്കൊള്ളാവുന്നതിലും അധികം പേർ കളി കാണാൻ എത്തിയതും അപകടത്തിന് കാരണമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഘാടകർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതോടെ, കേസെടുത്താണ് കാളികാവ് പൊലീസിന്റെ അന്വേഷണം. പരക്കേറ്റവരെ വണ്ടൂർ, നിലമ്പൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here