ഗോൾഡൻ ബൂട്ട് ഉറപ്പാക്കി ഒഗ്ബെച്ചെ

ഐ എസ് എൽ എട്ടാം സീസണിലെ ഗോൾഡൻ ബൂട്ട് ഹൈദരാബാദിന്റെ നൈജീരിയൻ സ്ട്രൈക്കർ ഒഗ്ബെച്ചെ ഉറപ്പാക്കി കഴിഞ്ഞു. ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ഗോവയുടെ ഇതിഹാസ താരം ഫെറാൻ കോറോമിനാസിന്റെ റെക്കോർഡ് മറികടക്കാൻ ഒഗ്ബെച്ചെയ്ക്ക് ഒരു ഗോൾ കൂടി മതി.

എട്ടാം സീസണിൽ ഗോൾ മഴ പെയ്യിച്ചാണ് ബർത്തലോമിയോ ഒഗ്ബെച്ചെ യുടെ മാസ്മരിക പ്രകടനം.കിരീടപ്പോരാട്ടത്തിന് മുമ്പെ തന്നെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ് ഒഗ്ബെച്ചെ. ഇതിനോടകം കളിച്ച 19 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം.

ഒരൊറ്റ സീസണിലെ ഏറ്റവും ഉയർന്ന ഗോൾ വേട്ടയിൽ ഗോവൻ ഇതിഹാസ താരം ഫെറാൻ കോറോമിനാസിനൊപ്പമാണ് ഈ നൈജീരിയക്കാരൻ. 18 ഗോളുകളാണ് കോറോയ്ക്കു മുള്ളത്. 2018-19 സീസൺ മുതൽ തുടർച്ചയായി നാല് ഐ എസ് എല്ലുകൾ കളിച്ച ഈ മുപ്പത്തിയേഴുകാരൻ, 76 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളും, 7 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. കളിച്ച എല്ലാ ഐ എസ് എൽ ടീമുകളിലും ഗോളടിച്ചു കൂട്ടിയ റെക്കോർഡും ഒഗ്ബെച്ചെ യ്ക്ക് മാത്രം സ്വന്തം .

2018-19 സീസണിൽ നോർത്തീസ്റ്റ് യുണൈറ്റഡിനായി കളിച്ചു കൊണ്ട് ഐ എസ് എല്ലിൽ അരങ്ങേറിയ താരം കേരള‌ ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ് സി ക്ലബ്ബുകൾക്കായി ജഴ്സിയണിഞ്ഞ ശേഷമാണ് ഹൈദരാബാദ് നിരയിലേക്ക് കൂടുമാറിയത്.

ഫൈനലിൽ മുൻ ക്ലബ്ബ് കേരള ബ്ലാസ്റ്റ്റ്റേഴ്സിനെ നേരിടാൻ ഒരുങ്ങുമ്പോൾ കിരീട നേട്ടത്തിനൊപ്പം കോറോയുടെ റെക്കോർഡ് തകർക്കുക കൂടിയാണ് ഒഗ്ബെച്ചെയുടെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here