കാസര്‍ഗോഡ് ഉദുമയില്‍ വാഹനാപകടം ; 2 മരണം

കാസര്‍ഗോഡ് ഉദുമ പള്ളത്ത് മീൻ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിൽ(21) ജംഷീർ (22) എന്നിവരാണ് മരിച്ചത്.

ഗോവയിൽ ഐ എസ് എൽ മത്സരം കാണാൻ പോവുന്നതിനിടെയാണ് അപകടം.ഹൈദരാബാദ് ടീമിൽ കളിക്കുന്ന മലയാളി താരം അബ്ദുൾ റബീഹിന്റെ ബന്ധുവാണ് മരിച്ച മുഹമ്മദ് ഷിബിൽ.

ഫൈനൽ മത്സരം കാണുന്നതിനാണ് ഇവർ ഗോവയിലേക്ക് പുറപ്പെട്ടത്.റബീഹാണ് ഇവർക്ക് ഫൈനൽ മത്സരത്തിന് ടിക്കറ്റെടുത്ത് നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News