ഐ പി എല്‍ പൂരത്തിന് കൊടിയേറാൻ ഇനി 6 നാൾ

ഐ പി എൽ പൂരത്തിന് കൊടിയേറാൻ ഇനി 6 നാൾ. പോരാട്ടവീര്യമാണ് സൺ റൈസേഴ്സ് ഹൈദരാബാദിനെ വേറിട്ടു നിർത്തുന്നത്.

2016 ൽ ചാമ്പ്യന്മാരായ സൺ റൈസേഴ്സ് ഹൈദരാബാദ് 2018 ൽ റണ്ണേഴ്സപ്പായിരുന്നു. കെയ്ൻ വില്യംസണെന്ന സൂപ്പർ ക്യാപ്ടന് കീഴിൽ പുത്തൻ സീസണ് ഒരുങ്ങുമ്പോൾ ശുഭപ്രതീക്ഷയിലാണ് ടീം. ടോം മൂഡി പരിശീലകനായ സൺ റൈസേഴ്സ് ടീം പരിചയ സമ്പത്തിനും യുവത്വത്തിനും തുല്യ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്.

നായകന് പുറമെ ഉമ്രാൻ മാലിക്, അബ്ദുൾ സമദ് എന്നിവരെ നിലനിർത്തിയ സൺ റൈസേഴ്സ് ഒരു പറ്റം മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. നിക്കോളാസ് പുരാൻ, വാഷിങ്ടൺ സുന്ദർ, പ്രിയം ഗാർഗ്, ശ്രേയസ് ഗോപാൽ എയ്ഡൻ മാർക്റം, എന്നിവർ ബാറ്റിംഗിന് കരുത്ത് പകരും. ഭുവനേശ്വർ കുമാർ , നടരാജൻ, മാർക്കോ യാൻസെൻ എന്നിവർക്കാണ് ബോളിംഗ് ആക്രമണത്തിന്റെ ചുക്കാൻ.

റൊമാരിയോ ഷെപ്പേർഡ് എന്ന ബിഗ് ഹിറ്ററും ടീമിലുണ്ട്. വിഷ്ണുവിനോദാണ് ടീമിലെ ഏക മലയാളി താരം. വിൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറ ടീമിന്റെ ബാറ്റിംഗ് പരിശീലകനും ഡെയിൽ സ്റ്റെയിൽ പേസ് ബോളിംഗ് പരിശീലകനും മുത്തയ്യ മുരളീധരൻ സ്പിൻ ബോളിംഗ് പരിശീലകനുമാണ്. 29 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് സൺറൈസേഴ്സിന്റെ ആദ്യ മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News