KSRTC യെ തകര്‍ക്കുന്നു ; ബള്‍ക്ക് പര്‍ച്ചേഴ്‌സ് ഇന്ധന വില കൂട്ടിയത് തിരിച്ചടിയായി

KSRTC യെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് എളമരം കരീം എം പി.ബൾക്ക് പർച്ചേഴ്‌സ് ഇന്ധന വില കൂട്ടിയത് KSRTC ക്ക്‌ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം എം പി.

ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ് പൊതുമേഖലയിൽ വേണ്ടന്ന് വച്ചത് കേന്ദ്ര സർക്കാരാണ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ വില്പനയ്ക്ക് വച്ചത്.മോദി സർക്കാർ 2 കോടി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു. കർഷക വരുമാനം ഇരട്ടിപ്പിക്കും എന്ന് പറഞ്ഞിട്ട് ഒന്നും ഉണ്ടായില്ല.കഴിഞ്ഞ 45 വർഷത്തിനിടയിൽ ഏറ്റവും വലിയ തൊഴിലില്ലായ്മ ഇപ്പോൾ നേരിടുകയാണെന്നും എളമരം കരീം വ്യക്തമാക്കി.

കൊവിഡ് കാലത്ത് ദരിദ്ര കുടുംബങ്ങൾക്ക് 7500 രൂപയും ഭക്ഷ്യ ധാന്യവും കൊടുക്കാൻ ട്രേഡ് യൂണിയൻ സർക്കാരിനോട് ആവിശ്യപ്പെട്ടിട്ടും ചെയ്തില്ല.അതിന് പകരം മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾ കൊണ്ട് വന്നു.അവസാനം അത് പിൻവലിച്ചു.പിൻവലിച്ചപ്പോഴും അവർക്ക് കൊടുത്ത വാഗ്ദാനം കേന്ദ്ര സർക്കാർ നിറവേറ്റിയില്ല.

രാജ്യത്ത്‌ രൂക്ഷമായ വിലക്കയറ്റമാണ്.സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ് പെട്രോൾ ഡീസൽ വില നിയന്ത്രണം കമ്പനികൾക്ക് ഏല്പിച്ചത്.
റിലയൻസ് ഗ്രൂപ്പിന് സൗകര്യം ചെയ്തു കൊടുത്തു. സെൻട്രൽ എക്‌സൈസ് എന്ന പേര് മാറ്റി കേന്ദ്ര സർക്കാർ നികുതി പിരിക്കുന്നു.ഇതിന്റെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണ്.

പൊതു – സ്വകാര്യ ഗതാഗത മേഖലയും ഗുരുതര തകർച്ചയിലാണ്. കേന്ദ്ര സർക്കാർ ട്രേഡ് യൂണിയനുകളെ ദുർബലമാക്കുകയാണ്.സുപ്രീംകോടതി വിധി പ്രകാരം ഒരേ ജോലി ചെയ്യുന്നവർക്ക് ഒരേ ശമ്പളം നൽകണമെന്നാണ്.

തൊഴിലാളികൾക്ക് പണി മുടക്കാൻ അവകാശമുണ്ട്.ഇപ്പോൾ പണി മുടക്കിയാൽ 8 ദിവസത്തെ ശമ്പളം പിടിച്ച് വെക്കുന്നു.മറ്റ് സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കി വരുന്നുണ്ട്.കേരളത്തിൽ പിണറായി സർക്കാർ ആയത് കൊണ്ട് ഇത് നടപ്പിലാക്കില്ലെന്നും എളമരം കരീം വ്യക്തമാക്കി. ഇന്നത്തെ വില നിലവാരം വച്ച് മിനിമം കൂലി ഉറപ്പാക്കണം. എക്സ്പ്രസ്സ്‌ ഹൈവേ, തുറമുഖങ്ങൾ, വിമാനത്താവളം, സ്റ്റേഡിയം എല്ലാം പാട്ടത്തിന് കൊടുക്കുന്നു.

കെ റെയിൽ പദ്ധതിയെ തകർക്കാൻ ചിലർ ശ്രമിക്കുകയാണ്.കാറിനേക്കാൾ സൗകര്യത്തോടെ കെ റെയിലിൽ യാത്ര ചെയ്യാൻ സാധിക്കും.റോഡുകളിൽ തിരക്ക് കുറയും. ചില കോൺഗ്രസ്‌ – ബിജെപിക്കാർ മാത്രമാണ് കെ റെയിലിനെതിരേ സമരം ചെയ്യുന്നതെന്നും എളമരം കരീം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News