
ഐഎഫ്എഫ്കെയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായാണ് നടി ഭാവന എത്തിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തായിരുന്നു ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.
വന്‍ കരഘോഷത്തോടെയാണ് സദസ് ഭാവനയെ വരവേറ്റത്. ഇരയല്ല അതിജീവിതയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചതിന് ശേഷം ഭാവന പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടി കൂടിയായിരുന്നു ഇത്. എന്നാല്‍ ആ വേദിയില്‍ ഒരു ഇര കൂടി ഉണ്ടായിരുന്നെന്നും അത് ആരും അറിയാതെ പോകരുത് എന്നും സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.
‘നിങ്ങള്‍ കേള്‍ക്കാതെയും അറിയാതെയും പോകരുത് മറ്റൊരു ഇര കൂടി ആ വേദിയിലുണ്ടായിരുന്നു. അത് അനുരാഗ് കശ്യപാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ജന്മനാടായ യു.പിയില്‍ കാലുകുത്തിയിട്ട് ആറ് വര്‍ഷമായി. കാലു കുത്തിയാല്‍ അറസ്റ്റാണ്.
തുര്‍ക്കിയില്‍ ഐ.എസ്. തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനും സംവിധായകന്‍ അനുരാഗ് കശ്യപുമൊക്കെ പരിപാടിയില്‍ അതിഥികളായിരുന്നു.
എന്നാല്‍ ഇന്നലെ ആ വേദിയില്‍ ഒരു ഇര കൂടി ഉണ്ടായിരുന്നെന്നും അത് ആരും അറിയാതെ പോകരുത് എന്നുമാണ് സംവിധായകന്‍ രഞ്ജിത്ത് പറയുന്നത്.
‘നിങ്ങള്‍ കേള്‍ക്കാതെയും അറിയാതെയും പോകരുത് മറ്റൊരു ഇര കൂടി ആ വേദിയിലുണ്ടായിരുന്നു. അത് അനുരാഗ് കശ്യപാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ജന്മനാടായ യു.പിയില്‍ കാലുകുത്തിയിട്ട് ആറ് വര്‍ഷമായി. കാലു കുത്തിയാല്‍ അറസ്റ്റാണ്.
അനുരാഗ് എന്നോട് പറഞ്ഞത് നിര്‍ഭയമായി സഞ്ചരിക്കാവുന്ന രണ്ട് സംസ്ഥാനങ്ങളേ ഇന്ത്യയിലുള്ളൂ. അതിലൊന്ന് കേരളവും മറ്റേത് തമിഴ്‌നാടുമാണെന്നാണ്. ഇരവാദം എന്ന് പറയുന്നത് സ്ത്രീയുടെ മാത്രമല്ല, പുരുഷന്റേയും പ്രശ്‌നം തന്നെയാണ്.
ഇത്രയും പേരായപ്പോഴേക്കും നമ്മുടെ സര്‍ക്കാരിന്റെ സാംസ്‌ക്കാരിക നയങ്ങളുടെ ഒരു ഉറച്ച സന്ദേശമാണ് ഇവരിലൂടെ നല്‍കാന്‍ കഴിയുകയെന്ന് തോന്നി’. സര്‍ക്കാരും അക്കാദമിയും അതിന് പിന്തുണ നല്‍കിയെന്നും രഞ്ജിത്ത് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here