കളമശേരി അപകടം; അഥിതി തൊഴിലാളികളുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി

കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ മരിച്ച 4 പശ്ചിമ ബംഗാൾ സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. വിമാന മാർഗമാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. അപകടവുമായി ബന്ധപ്പെട്ട് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നു രാവിലെ ഇൻഡിഗോയുടെ വിവിധ വിമാനങ്ങളിലാണ് മരിച്ച നാല് അതിഥി തൊഴിലാളികളെ ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. പുലർച്ചെ 5.10 നായിരുന്നു ഫൈജുലിന്റെ മൃതദേഹം കൊണ്ടുപോയത്. രാവിലെ 7.50 ന് കുദൂസ്, നോർ ജൂസ് അലി എന്നിവരുടെയും 9.30 ന് നൂർ അമീന്റെയും മൃതദേഹങ്ങളും കൊണ്ടുപോയി. സഹപ്രവർത്തകരാണ് മൃതദേഹങ്ങൾ അനുഗമിച്ച് ബംഗാളിലേക്ക് പോയത്. നിലവിൽ മണ്ണിടിഞ്ഞ് അപകട ഉണ്ടായതുമായി ബന്ധപ്പെട്ട് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നാണ് അഗ്നി രക്ഷാ സേന ഇന്റേണൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

7 മീറ്റർ ആഴവും 2 കാൽ മീറ്റർ വീതിയുമുള്ള കുഴിയിൽ 9 തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. ഇത്തരം മണ്ണെടുപ്പിൽ നടത്തുമ്പോൾ വിദഗ്ധന്റെ മേൽ നോട്ടം വേണം. മാത്രമല്ല സുരക്ഷാവേലി ഒരുക്കണം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനം നടന്നത് എന്നാണ് അഗ്നി രക്ഷാ സേന നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here