നിർണായക തീരുമാനങ്ങളുമായി ഇന്ത്യ – ജപ്പാൻ ഉച്ചകോടി

നിർണായക തീരുമാനങ്ങളുമായി ഇന്ത്യ ജപ്പാൻ 14-ാം ഉച്ചകോടി.ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യ-യുക്രൈൻ യുദ്ധം, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ, ഉഭയകക്ഷി സഹകരണം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ചർച്ച ആയി.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിവിധ പദ്ധതികൾക്കായി ജപ്പാൻ 3.2 ലക്ഷം കോടി രൂപ ഇന്ത്യയിൽ നിക്ഷേപിക്കും. ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെയുള്ള സംയുക്തപദ്ധതികളുടെ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തി.വാണിജ്യ വ്യവസായ സഹകരണത്തിനു പുറമെ സൈബർ സഹകരണവും ഉറപ്പാക്കുമെന്ന് ഫുമിയോ കിഷിദ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News