രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ നിന്നും എം ലിജുവിനെ തഴഞ്ഞത് ശരിയായില്ലെന്ന് ജേക്കബ് ജോർജ്. കെ ലിജു മുരളീധരനെ അപേക്ഷിച്ച് ബൗദ്ധികമായി വളരെ ഉന്നതതലത്തിൽ നിൽക്കുന്ന ആളാണെന്നും അങ്ങനെയുള്ള ആൾക്കാണ് സീറ്റ് കൊടുക്കണ്ടായെന്ന് പറയുന്നതെന്നും അദ്ദേഹം കൈരളി ന്യൂസ് ‘ന്യൂസ് ആൻഡ് വ്യൂസി’ൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ജേക്കബ് ജോർജിന്റെ വാക്കുകൾ
എം ലിജുവിനെ തഴഞ്ഞത് ശെരിയായില്ല. ആദ്യം മുതൽ അവസാനം വരെയും ലിജുവിന്റെ പേരുണ്ടായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലിന്ന് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു പ്രധാന നേതാവ് എം ലിജുവാണ്, ലിജു മാത്രമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
കെ മുരളീധരൻ വരെ പറയുകയാണ് കെ ലിജുവിനെ മത്സരിപ്പിക്കാൻപാടില്ലായെന്ന്. ഇങ്ങനെയൊക്കെ ഒരു നേതാവ് പറയുന്നത് ശരിയണോ? അത് രാഷ്ട്രീയമായി തെറ്റാണ് എന്നാണ് എന്റെ വിശ്വാസം. അങ്ങനെയൊന്നും പറയരുത്.
കെ ലിജു മുരളീധരനെ അപേക്ഷിച്ചു വളരെ പ്രായം കുറഞ്ഞ ആളാണ്. അതേസമയം കെ മുരളീധരനെ അപേക്ഷിച്ച് ബൗദ്ധികമായി വളരെ ഉന്നതതലത്തിൽ നിൽക്കുന്ന ആളുമാണ്. എം ലിജു വിവരക്കേടൊന്നു പറയില്ല. അങ്ങനെയുള്ള ആൾക്കാണ് സീറ്റ് കൊടുക്കണ്ടായെന്ന് പറയുന്നത്.
എന്തർത്ഥത്തിലും അധികാരത്തിലുമാണ് ഇത് പറയുന്നത്? ഇതൊക്കെയാണ് കോൺഗ്രസ് നേതൃത്വത്തെയും നേതാക്കളെയും മോശക്കാരാക്കുന്നത്. ഇതേ കളിയാണ് പഞ്ചാബിൽ കളിച്ചത്.
ആ കളി ന്യായമായിരുന്നില്ല എന്നു തെളിയാൻ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് വേണ്ടിവന്നു. അതിലെ തോൽവി വേണ്ടിവന്നു. ഒരിക്കലും കോൺഗ്രസ് ഒരു നല്ല പാഠം പഠിക്കുകയില്ലായെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.