25,000 പേർക്ക് സർക്കാർ ജോലി; പഞ്ചാബിൽ ‘ആപ്പി’ന്റെ ആദ്യ പ്രഖ്യാപനം ഇങ്ങനെ

25,000 സർക്കാർ തൊഴിലവസരങ്ങൾ തുറന്ന് പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ ആദ്യ തീരുമാനം. ഭഗവന്ത് മാൻ മന്ത്രിസഭയിൽ 10 അംഗങ്ങളെക്കൂടി ഇന്നലെ ഉൾപ്പെടുത്തിയ ശേഷം ചേ‍ർന്ന ആദ്യ യോഗത്തിലാണ് തീരുമാനം. 10,000 ഒഴിവുകൾ പൊലീസ് വകുപ്പിലാണ്.

മന്ത്രിസഭയിൽ 2 പേരൊഴികെ എല്ലാവരും പുതുമുഖ എംഎൽഎമാരാണ്. ഒരു വനിതാ മന്ത്രി – നേത്രരോഗവിദഗ്ധയായ ഡോ. ബൽജീത് കോർ. 18 മന്ത്രിമാ‍ർ വരെയാകാമെങ്കിലും മുഖ്യമന്ത്രിയടക്കം 11 പേരേ ഉണ്ടാകൂ എന്നാണു സൂചന.

പഞ്ചാബ് രാഷ്ട്രീയത്തിലെ പ്രമുഖരായ ചരൺജീത് സിങ് ഛന്നി, അമരിന്ദർ സിങ്, പ്രകാശ് സിങ് ബാദൽ, സുഖ്ബീ‍ർ സിങ് ബാദൽ, നവജ്യോത് സിങ് സിദ്ദു എന്നിവരെ പരാജയപ്പെടുത്തിയ ആം ആദ്മി എംഎൽഎമാർക്കു മന്ത്രിസ്ഥാനമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News