കെ – റെയിൽ കേരളത്തിന് അനിവാര്യം ; ഡോ. ഷിജു ഖാൻ

ശിരോവസ്ത്ര നിരോധനം ഭരണഘടനാ ലംഘനമാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡോക്ർ ഷിജു ഖാൻ. ഡി വൈ എഫ് ഐ മലപ്പുറം ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷിജു ഖാൻ .

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളെ ശക്തമായി ചെറുക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കോൺഗ്രസ് ഒരിക്കലും ബി ജെ പിക്ക് ബദലല്ല. വർഗ്ഗീയതയുടെ കാര്യത്തിൽ കോൺഗ്രസ് – ബി ജെ പി യോട് മത്സരിക്കുകയാണ്. വികസന കാഴ്ചപ്പാടിൽ യു ഡി എഫിന് ഇരട്ടത്താപ്പാണ്. കെ – റെയിൽ കേരളത്തിന് അനിവാര്യമാണെന്നും ഷിജു ഖാൻ പറഞ്ഞു.

കുഞ്ഞുങ്ങളെ സമര സ്ഥലങ്ങളിലേക്ക് കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണ്. ബോധപൂർവം ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഷിജു ഖാൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here