
കേരളത്തിലെ സകല ഫുട്‌ബോള്‍ ആരാധകരും മഞ്ഞപ്പട കപ്പടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയുമാണ്. കേരളം മുഴുവന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്പോള്‍ ഇന്ന് ഗോവയിൽ കലാശപ്പോരിനിറങ്ങുന്ന മഞ്ഞപ്പടയുടെ കൊമ്പന്മാർക്ക് വിജയാശംസകളുമായി ഇപ്പോൾ കായികവകുപ്പ്മന്ത്രി വി അബ്ദുറഹിമാൻ ആശംസകളുമായി എത്തിയിരിക്കുകയാണ്.
‘ഇന്ന് ലോക സന്തോഷ ദിനം. സന്തോഷകരമായൊരു നിമിഷത്തിന് സാക്ഷിയാകാൻ എല്ലാ മലയാളികളേയും പോലെ ഞാനും കാത്തിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിക്കാൻ ഞാനുമുണ്ട് ഗോവയിൽ. നമ്മുക്കൊരു സന്തോഷ ദിനം സമ്മാനിക്കാൻ ബ്ലാസ്റ്റേഴ്സിനാകട്ടെയെന്ന് ആശംസിക്കുന്നു’.
എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്കിൽ വിജയാശംസകൾ നേർന്ന് എഴുതിയിരിക്കുന്നത്.
അതേസമയം, ഇന്ന് രാത്രി 7.30 തിനാണ് ഗോവ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക. ചരിത്രപുസ്തകങ്ങളിൽ അവരുടെ ആദ്യ ഹീറോ ISL കിരീടം എഴുതി ചേർക്കാൻ ആണ് ഇരുടീമുകളും ഇറങ്ങുന്നത്. ആരാധകരെ എസ് എൽ സ്റ്റേഡിയത്തിലേക്ക് തിരിച്ചുവരുന്ന മത്സരം കൂടിയാകും ഇത് എന്നതിൽ യാതൊരു സംശയവുമില്ല. .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here