അവിയലിലെ വീഡിയോ സോംഗ് പുറത്തെത്തി

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപിടി മെലഡികള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശരത്ത് ഈണം പകര്‍ന്ന ഏറ്റവും പുതിയ ഗാനം ഇപ്പോഴിതാ പുറത്തെത്തിയിരിക്കുകയാണ്. ഷാനില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന അവിയല്‍ എന്ന ചിത്രത്തിലെ ‘മഞ്ഞിന്‍ തൂവല്‍ മന്ദാരം പോല്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്
നിസാം ഹുസൈനാണ്. കെ എസ് ചിത്രയും ഉണ്ണി മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 80-90 കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ചിത്രത്തിലെ രംഗങ്ങള്‍. മികച്ച വരികളും ശരത്തിന്റെ സംഗീതവും ചേര്‍ന്നപ്പോള്‍ ഉണ്ടായത് മികവുറ്റ ഗാനം. ഇതിനോടകം തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.

പുതുമുഖം സിറാജുദ്ദീനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജ്ജും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്ഛനും മകളുമായാണ് ചിത്രത്തില്‍ ഇവരെത്തുന്നത്. ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍, അവരുടെ രാവുകള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

പോക്കറ്റ് എസ് ക്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. കേതകി നാരായണ്‍, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍,
ആത്മീയ, ഡെയിന്‍ ഡേവിസ്, വിഷ്ണു തുടങ്ങിയവരും ചിത്രത്തില്‍ പധാന വേഷങ്ങളില്‍ എത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News