കുടംപുളിയിട്ടു വച്ച നാടന്‍ നെയ്മീന്‍കറി ഉണ്ടാക്കിയാലോ?

എളുപ്പത്തില്‍ കേരളത്തിന്റെ തനതായ രുചിയില്‍ എങ്ങനെ നെയ്മീന്‍കറി തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

നെയ്മീന്‍ – അരക്കിലോ

കാശ്മീരി മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍

മുളക് പൊടി – ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍

കുടം പുളി – മൂന്ന് കഷ്ണം

ഇഞ്ചി – ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി – 6 പീസ്

ചെറിയ ഉള്ളി – 10 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

ഉലുവ – അര ടേബിള്‍ സ്പൂണ്‍

കടുക്-1ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തില്‍ കുടംപുളിയിട്ടു വയ്ക്കുക.ശേഷം മണ്‍ചട്ടിയില്‍ 3 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാല്‍ അതില്‍ കടുകും ഉലുവയും ഇടുക. ഇതു പൊട്ടിക്കഴിഞ്ഞാല്‍ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ ഇട്ടു ഇളക്കുക. ബ്രൗണ്‍ കളര്‍ അയാല്‍ അതില്‍ മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും, കാശ്മീരി മുളക് പൊടിയും ഇട്ടിളക്കുക.

ഇതു ചെറു തീയില്‍ വയ്ക്കുക. ഇതിലേയ്ക്ക് പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേര്‍ക്കുക. നന്നായി ഇളക്കിയതിനു ശേഷം തിളക്കാന്‍ അനുവദിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും മീന്‍ കഷ്ണവും ഇടുക. തീ കുറച്ചു വേകാന്‍ വയ്ക്കുക. കറി കുറുകി വന്ന് വെന്തതിനു ശേഷം കറിവേപ്പില ഇടുക. നാടന്‍ മീന്‍ കറി തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News