ഹിജാബ് വിധി; ജഡ്ജിമാർക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി

ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാർക്ക് ‘Y’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. സുരക്ഷ വർധിപ്പിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. വിധി പറഞ്ഞ ജഡ്ജിമാർക്ക് ഭീഷണി വന്ന പശ്ചാത്തലത്തിൽ ആണ് കർണാടക സർക്കാർ സുരക്ഷ കൂട്ടിയത്.

അതേസമയം, ഭീഷണി സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനും നിർദേശം ഉണ്ട്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരായിരുന്നു ഹിജാബ് വിധി പറഞ്ഞ ബെഞ്ചിലെ മറ്റു ജഡ്ജിമാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel