
ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒന്നാണ് മമ്മൂട്ടി- ദുല്‍ഖര്‍ ഒന്നിക്കുന്ന ചിത്രം. പല അവസരങ്ങളിലും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഇരുവരും നേരിടാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇതിനു മറുപടിയായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. അത്തരം ഒരു ചിത്രം തന്റെയും ആഗ്രഹമാണെന്നാന്ന് ദുല്‍ഖറിന്റെ പ്രതികരണം.
വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ തനിക്കും നല്ല ആഗ്രഹമണ്ടെന്നാണ് ദുല്‍ഖര്‍ പറയുന്നത്. എന്നാല്‍ തല്‍ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണെന്നും രണ്ടുപേരും വ്യത്യസ്ത ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തങ്ങളുടേതായ വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതിനാലാണ് ആ ചിന്തയെന്നും ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ ഒരിക്കലെങ്കിലും സ്‌ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here