
രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം മത്സര – ലോക സിനിമാ വിഭാഗ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം. ആകെ 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിലുള്ളത്. മികച്ച നിലവാരമുള്ള ചിത്രങ്ങളാണ് 26ാമത് മേളയിലുള്ളതെന്ന് പ്രേക്ഷർ പ്രതികരിച്ചു.
രാജ്യാന്തര ചലച്ചിത്ര മേള മൂന്നാം ദിനത്തിൽ എത്തി നിൽക്കുമ്പോൾ പ്രേക്ഷക പങ്കാളിത്തം തന്നെയാണ് പ്രധാനം. തീയറ്ററിനകത്തും പുറത്തുമായുള്ള വൻ പങ്കാളിത്തം മേളയെ ഇതിനകം ഉത്സവ ഛായയിലാഴ്ത്തി. മൂന്നാം ദിനത്തിൽ മത്സര – ലോക സിനിമാ വിഭാഗ ചിത്രങ്ങൾ മികച്ച പ്രതികരണം നേടി. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെയും പ്രേക്ഷകർ അഭിനന്ദിക്കുന്നു.
രണ്ട് അന്യ സംസ്ഥാന തൊഴിലാളികളുടെ ജീവിതം കേരളത്തിന്‍റെ പശ്ചാത്തലത്തിൽ പറയുന്ന താരാ രാമാനുജന്‍റെ നിഷിദ്ധോയാണ് മത്സരവിഭാഗത്തിലെ മറ്റൊരു ആകർഷണം
രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോ. കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിന് ഓസ്കാർ നോമിനേഷനും കാൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ പസിഫിക് സ്ക്രീൻ,ക്രിട്ടിക്സ് അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ തുടങ്ങിയ മേളകളിൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .
മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ഗ്രേയ്റ്റ് ഇന്ത്യൻ കിച്ചൻ ഉൾപ്പെടെയുള്ള സിനിമകളെയും നിറ സദസ്സിലാണ് പ്രേക്ഷകർ വരവേറ്റത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here