ADVERTISEMENT
സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതാക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിൻറേത് രാഷ്ട്രീയ പാപ്പരത്തമെന്ന് കോടിയേരി പറഞ്ഞു.
നേതാക്കളെ വിലക്കുന്നതിന് പിന്നിൽ കോൺഗ്രസിൻ്റെ ബി ജെ പി അനുകൂല നിലപാടാണുള്ളത്. വിലക്ക് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ്.പങ്കെടുക്കാൻ തയ്യാറായാൽ നേതാക്കൾക്ക് സ്വാഗതം. കേരളത്തിലെ വിഷയങ്ങളല്ല ദേശീയ രാഷ്ട്രീയമാണ് സെമിനാറിൽ ചർച്ചയ്ക്ക് വരുന്നതെന്നും കോടിയേരി വ്യക്തമാക്കി.
സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ ശശി തരൂർ പങ്കെടുത്താൻ നടപടിയെടുക്കുമെന്ന് കെ സുധാകരൻ നേരത്തേ പറഞ്ഞിരുന്നു. അതേസമയം ആരെങ്കിലും വിലക്കുകയാണെങ്കിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ശശി തരൂരും പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.