ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു

ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. കേന്ദ്ര നിരീക്ഷകരായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മന്ത്രിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി, എന്നിവരും യോഗത്തിൽ പങ്കെടുക്കും.

തെരഞ്ഞെടുപ്പിൽ തോറ്റ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധമിക്ക് വീണ്ടും അവസരം നൽകണോ എന്നതാണ് പ്രധാന ചർച്ച. ധാമി അല്ലെങ്കിൽ സത്പാൽ മഹരാജ്, ധൻസിങ് റാവത്ത്, രാജ്യസഭാ അംഗം അനിൽ ബലുനി എന്നി പേരുകളാണ് പരിഗണിക്കുന്നത്.

അതിനിടെ കാവൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, പാർട്ടി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്, സത്പാൽ മഹാരാജ്, എന്നിവർ ദില്ലിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
ഉച്ചയ്ക്ക് ശേഷം മണിപ്പൂരിലെ നിയമസഭാ കക്ഷി യോഗവും ചേരും. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, കിരൺ റിജ്ജു എന്നിവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here