മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചത്; വാർത്ത അടിസ്ഥാനരഹിതം

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കെംടെൽ ചെയർമാനുമായ സ:മടവൂർ അനിലിനെതിരെ പാർട്ടി അന്വഷണകമ്മീഷനെ നിയോഗിച്ചു എന്ന രീതിയിലുള്ള വാർത്ത അടിസ്ഥാനരഹിതമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.

എന്നാൽ അന്വേഷണകമ്മീഷനെ നിയോഗിച്ചു എന്ന വാർത്ത ചില ദൃശ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇത് തീർത്തും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്നും ഈ വ്യജവാർത്തയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,വിഴിഞ്ഞം തുറമുഖത്തേക്ക് പാറ എത്തിക്കുന്ന കരാറുകാരനില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് അനിലിനെതിരെ അന്വേഷണ കമ്മീഷനെ വച്ചത് എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള പരാതി പച്ചക്കള്ളമാണെന്നും യൂണിയന്‍ രൂപീകരിച്ചതിന്‍റെ വിരോധമാണ് കാരണമെന്നും മടവൂര്‍ അനില്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News